പരിശുദ്ധത്മാവ് ഇടപെട്ടു: ലെബനോന്‍ സ്ഫോടനത്തില്‍ നിന്ന് പാസ്റ്റർ രക്ഷിച്ചത് 34 പേരെ.

0 3,533

ബെയ്റൂട്ട്: ആരാധന മധ്യത്തിൽ പരിശുദ്ധാത്മാവ് ഇടപെട്ടു, ലെബനൻ ബോംബ് സ്‌ഫോടനത്തിൽ കർതൃദാസൻ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ‘ലൈഫ് സെന്റര്‍’ ചര്‍ച്ചിലെ കർതൃദാസൻ പാസ്റ്റർ സെഡ് ദീബിനോടാണ് പരിശുദ്ധാത്മാവ് ഇടപെട്ടത്. സ്ഫോടനദുരന്തം നടന്ന സ്ഥലത്ത് നിന്നും കഷ്ടിച്ച് ഒരു മൈല്‍ ദൂരം മാത്രമേയൊള്ളു ‘ലൈഫ് സെന്റര്‍ ചര്‍ച്ച്’ സ്ഥിതി ചെയ്തിരിക്കുന്നത്. ആ ഉഗ്രസ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ ആലയത്തിലെ ജനലുകളും വാതിലുകളും പൊട്ടിചിതറി ഛിന്നഭിന്നമായി തെറിച്ച് പോയി. അത് സംഭവിക്കുന്നതിന് കുറച്ച മിനിട്ടുകൾക്ക് മുൻപാണ് കർതൃദാസൻ കുട്ടികൾ ഉൾപ്പടെയുള്ളവരോട് കല്പ്പിച്ചു പെട്ടെന്ന് ഇവിടുന്ന് പോകാൻ, അദ്ദേഹം പറഞ്ഞത് അനുസരിക്കാതെ ആരെങ്കിലും അവിടെ നിന്നായിരുന്നെങ്കിൽ, ദുരന്തം മറ്റൊന്നായേനേ. സ്ഫോടനം ഉണ്ടാകുന്ന ആ ദിവസം പ്രഭാതം മുതൽ, വിവരിക്കുവാനാകാത്ത ഉത്കണ്ഠയും ഭയവും തന്നെ അലട്ടിയിരുന്നു എന്ന് ഒരു സ്വകാര്യ ക്രൈസ്തവ മാധ്യമതിന് നൽകിയ അഭിമുഖ്യത്തിൽ പാസ്റ്റർ സെഡ് ദീബ് പറഞ്ഞു. തന്റെ കൂട്ട് വേലകരോടൊപ്പം അല്പസമയം പ്രാര്‍ത്ഥിച്ചുവെങ്കിലും ‘എന്തോ സംഭവിക്കുവാന്‍ പോകുന്നു’ എന്ന് ശക്തമായ തന്നോട് ആരോ ഇടപെടുന്നതായി തോന്നി. തോന്നല്‍ അനുഭവപ്പെട്ടതിനാല്‍ ദേവാലയത്തിയവരോടും ശുശ്രൂഷകരോടും വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയായിരുന്നുവെന്നും ദീബ് കൂട്ടിച്ചേർത്തു. ഞങ്ങള്‍ വളരെ ദൂരെ നിന്നുമാണ് വരുന്നത്’ തുടങ്ങീ നിരവധി ന്യായങ്ങള്‍ ദേവാലയത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ പലരും പറഞ്ഞു നോക്കിയെങ്കിലും ദൈവദാസൻ വളരെ ക്രോധത്തോടെ അവരെ ശാസിച്ചു അവരവരുടെ ഭവനങ്ങളിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ആലയത്തിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പാചകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണം വരെ ഫ്രിഡ്ജിലും ഷെൽഫിലും വെക്കാന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് ജോലിക്കാർ ഉൾപ്പടെയുള്ള എല്ലാ അംഗളെയും മടക്കിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

You might also like
Comments
Loading...