350 ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് നായകൻ ലോങ്ങർ വിടവാങ്ങി

0 627

പാരിസ്: നാസിജർമനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി രണ്ടാം ലോകയുദ്ധകാലത്ത് നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോർജസ് ലോങ്ങർ (108) അന്തരിച്ചു.

1910-ൽ സ്ട്രാറ്റ്സ്ബർഗിൽ ജൂതകുടുംബത്തിലാണ് ജോർജസ് ലോങ്ങറിന്റെ ജനനം. 1940-ൽ ഫ്രഞ്ച്‌ സൈന്യത്തിൽ പ്രവർത്തിക്കവേ നാസിസൈന്യം പിടികൂടി യുദ്ധത്തടവുകാരുടെ കൂടെ ഇട്ടെങ്കിലും താമസിയാതെ പുറത്തിറങ്ങി.

യുദ്ധം തീരുംമുമ്പേ വീണ്ടും ഫ്രാൻസിലെത്തി. കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ജൂതരക്ഷിതാക്കളുടെ കുട്ടികളെ സഹായിക്കാൻ രൂപവത്കരിച്ച ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി.

350-ലധികം കുട്ടികളെ നാസിക്രൂരതയിൽ പെടാതെ താൻ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് മികച്ച അത്‌ലറ്റുകൂടിയായ ജോർജസ് നേരത്തേ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. കുട്ടികളെ അതിർത്തിയിലേക്ക് പന്തുകളിക്കാൻ വിളിച്ച് സൂത്രത്തിലാണ് അവർക്ക് സ്വിറ്റ്സർലൻഡിലേക്ക് കടക്കാൻ വഴിയൊരുക്കിയത്.

2005-ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ ലിജിയൻ ഡി ഓണർ നൽകി ആദരിച്ചിരുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!