സ്വർഗ്ഗം എന്ന യാഥാർഥ്യത്തിലേക്ക് പുതു വർഷം ലക്ഷ്യം വെക്കുക !!

ഷാജി ആലുവിള

0 1,838

നമുക്കെല്ലാവർക്കും സ്വർഗീയ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, മാത്രമല്ല നമ്മളാണ് മറ്റുള്ളവരെ പോലും സ്വർഗ്ഗത്തിൽ എത്തിക്കുന്നതും. നാമോരോരുത്തരും നിലകൊള്ളുന്ന വിശ്വാസ സമൂഹം പിന്തുടർന്നുവരുന്ന ചില മാനദണ്ഡങ്ങൾ അതിന് കാരണമാകാറുണ്ട്. ക്രമേണ അത് നമ്മളിൽ അടിച്ചേൽപ്പിക്കാറുണ്ട്, അഥവാ നമ്മൾ അത് സ്വയം സ്വീകരിക്കാറുണ്ട്. എന്നാൽ സ്വർഗ്ഗം എന്നത് ഇവയാൽ നേടാവുന്ന ഒന്നാണോ!!
പഴയനിയമ കാലഘട്ടത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു. ഒരുവൻ ഇസ്രായേലിനും ന്യായപ്രമാണം അനുസരിച്ച് കുറ്റക്കാരനും അല്ലായെങ്കിൽ സ്വർഗ്ഗം സ്വായത്തമായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ സ്വാധീനം അത് അവർക്ക് തികച്ചും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയിമാറി. ദൈവം ഹൃദയത്തെ തൂക്കി നോക്കുന്നവൻ ആകയാൽ പുത്രൻറെ തന്നെ യാഗത്താൽ പ്രമാണവും നിറവേറ്റിക്കൊണ്ട് അതിന് അറുതിവരുത്തി. രക്ഷ ക്രിസ്തുവിലൂടെ ആയി.

എന്നാൽ പുതിയ നിയമ ഇസ്രായേലായ നാം അതത് സഭകളുടെയും സംഘടനകളുടെയും പുതിയ ന്യായപ്രമാണങ്ങൾ എഴുതി തയ്യാറാക്കുന്നു. ഒരുവൻ ദൈവരാജ്യത്തിന് കൊള്ളാവുന്നവൻ ആകുന്നത് പുതിയ പ്രമാണങ്ങൾ പാലിക്കും വഴിയാണ് എന്നായിത്തീർന്നു. ഇന്നിന്ന കാര്യങ്ങൾ ചെയ്യായ്കയാൽ, ഈവക കാര്യങ്ങൾ ചെയ്തതിനാൽ അവൻ യോഗ്യനല്ല എന്ന് നാം തന്നെ വിധിയെഴുതുന്നു.ചെയ്തത് പലതും അർത്ഥശൂന്യമാക്കി മാറ്റുന്ന പാഴ് വാക്കുകൾ കൂട്ടു പ്രവർത്തകരെ വേദനിപ്പിക്കും. സ്വയം നാം മറ്റുള്ളവരെ വെറുപ്പിച്ചാൽ നീതീകരിക്കുന്ന ക്രിസ്തുവിനെ ഒന്നിലും നാം അടുപ്പിക്കുന്നതും ഇല്ല. നമുക്കൊരിക്കലും മറ്റൊരാളുടെ വിശ്വാസത്തെയോ ദൈവവുമായുള്ള പ്രാഗല്ഭ്യത്തേയോ അളക്കുവാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. സ്വയം ഒന്ന് തിരിഞ്ഞു നോക്കി നമുക്ക് നാം തന്നെ ഒരു അളവുകോലായി മാറാം. മറ്റുള്ളവരുടെ ദാനമാണ് ഇന്നുള്ള പല നേട്ടങ്ങളും എന്ന് മറന്നു പോകരുത്. നേട്ടങ്ങൾ കൊണ്ട് സ്വർഗത്തെ സ്വന്തം ആക്കുവാൻ സാധിക്കില്ല…വിടാം ഈ ലോക പ്രണയം… നേടാം നിത്യമായ സ്വർഗീയ സ്ഥാനം.. താഴം ഒന്നുകൂടി… സമർപ്പിക്കാം പുതുക്കത്തോടെ തിരു പാദാന്തികത്തിൽ മുഴുവനായി നമ്മെ ഒരു നവ ജീവിതത്തിനായി.. ഉണർന്നു എഴുനേൽക്കാം ഉയർപ്പിൻ ശക്തിയോടെ.. സുവിശേഷ ശബ്ദത്തിന്റെ കാഹളത്തോടെ ദൈവീക രാജ്യത്തിന്റെ ശില്പികളായി തീരം. അണികളുടെ ഐക്യത നേതാവിന്റെ പിൻബലം. പിൻബലം പിൻവലിച്ചാൽ പരാജിതനായി ഒറ്റപ്പെടും നേതാവ്. വെറുപ്പിക്കൽ വേർപ്പെടുത്തുന്ന വഴി സ്വയം തിരിച്ചറിയണം.സ്വേച്ഛാധിപത്യം തകർത്തുകളഞ്ഞ നേതാക്കന്മാർ ഒന്നുമല്ലതെ മണ്മറഞ്ഞു പോയി. അത് നാം മറന്നു പോകരുത്.
ഇതാ ഒരു വർഷം കൂടി നമ്മെ വിട്ടു പോകുന്നു. പുതുവർഷം തൊട്ടു വാതിലിൽ എത്തിച്ചേർന്നു. ആരെയും തകർക്കുന്നവരും വഴി അടക്കുന്നവരും ആക്ഷേപ സ്വരത്താൽ വ്യാജം പരത്തുന്നവരും ആയി തീരാതെ മറ്റുള്ളവരുടെ നന്മക്കും ദൈവരാജ്യത്തിന്റെ വളർച്ചക്കും സുവിശേഷ വ്യാപ്തിക്കും ആയിത്തീരട്ടെ നമ്മുടെ 2019 ലെ ജീവിതം… പുതുവത്സരാശംസകളോടെ, നേരുന്നു ആയുരാരോഗ്യസൗഖ്യം…യേശുവിനെ കീശയിൽ ആക്കാതെ ലോകത്തിന്റെ മടിതട്ടിലേക്ക് ലോകരക്ഷകനെ ഒന്നുകൂടി പരിചയപ്പെടുത്തി അനേകരെ നിത്യതയിലേക്ക് നമുക്ക് നയിക്കാം… ഒരു സമർപ്പണത്തോടെ മുന്നേറാം ഈ വർഷം….നേടാം അവകാശം എന്ന പ്രതിഫലം ചൂടാം കിരീടങ്ങൾ. ഒരായിരം ആശംസകൾ ഒരിക്കൽ കൂടി നേരുന്നു…ദൈവം അനുഗ്രഹിക്കട്ടെ !!!!

 

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...