ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ ഓൺലൈൻ നാഷണൽ കോൺഫറൻസ് 2020 ജൂലൈ 24 മുതൽ 26 വരെ നടക്കും.

0 200

യുകെ : ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ ഓൺലൈൻ നാഷണൽ കോൺഫറൻസ് 2020 ജൂലൈ 24 മുതൽ 26 വരെ നടക്കും. സൂം ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് ഈ വർഷത്തെ നാഷണൽ കോൺഫറൻസ് നടക്കുന്നത്. ലോകത്താകമാനം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ആദ്യമായാണ് നാഷണൽ കോൺഫറൻസ് ഓൺലൈൻ വഴി നടത്തുവാൻ കമ്മറ്റി തീരുമാനം എടുത്തത്. ജൂലൈ 24 മുതൽ 26 വരെ യൂകെ സമയം വൈകിട്ട് 06:30 മുതൽ 08:30 മണിവരെ നടക്കുന്ന മീറ്റിംഗിൽ ഡോ. ജോ കുര്യൻ, ഡോ. ബ്ലെസ്സൺ മേമന, ഡോ. കോശി വൈദ്യൻ, പാസ്റ്റർ ഷാജി ഡാനിയേൽ, സിസ്റ്റർ അന്നമ്മ നൈനാൻ തുടങ്ങിയവർ വചനം സംസാരിക്കുന്നു. യൂത്ത് മീറ്റിങ് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും ലേഡീസ് മീറ്റിംഗ് ശനിയാഴ്ച വൈകിട്ട് 4 മണിക്കും ആരംഭിക്കുന്നതായിരിക്കും. നാഷണൽ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഓൺലൈൻ മീറ്റിംഗിന് നാഷണൽ കമ്മിറ്റി നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ സെക്രട്ടറി പാസ്റ്റർ തോമസ് ജോർജിനെ +447943866456 ബന്ധപെടുക.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!