ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

0 676

ലോക മാനസികാരോഗ്യ ദിനം

സ്വന്തം ലേഖകൻ

Download ShalomBeats Radio 

Android App  | IOS App 

പ്രിയമുള്ളവരേ, ഒരു പക്ഷെ ഇത് വായിക്കുന്ന നിങ്ങളിൽ ഭൂരിപക്ഷം പേരും മനസ്സിലെങ്കിലും ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഇങ്ങനൊരു ദിവസമെന്ന്, അതുമല്ലെങ്കിൽ ഇന്നത്തെ ദിവസത്തിന് എന്താണ് ഇത്ര പ്രത്യേകത എന്ന്. ഇന്നത്തെ പൊതു സമൂഹത്തിന് മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മനസിലാക്കാനും അതിന് പുറമെ മാനസികമായി നേരിടുന്ന പിരിമുറക്കങ്ങളും അതിനെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് ബോധവത്കരണം നല്‍കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ഇത് കേവലമൊരു ദിനചാരണമല്ലേയല്ല, ഒരോ വർഷത്തെയും മനുഷ്യ മനസുകളുടെ പൊതു രീതികളെയും സ്വഭാവങ്ങളെയും പറ്റി നന്നായി സർവേ എടുത്ത് അടുത്ത ഒരു വർഷത്തേക്ക് നടത്താൻ പോകുന്ന സാമൂഹിക ബോധവത്കരണ പരിപാടികളും ക്യാമ്പുകളും തുടർന്ന് ആഗോളതലത്തിൽ എങ്ങും നടത്തപ്പെടും. ആദ്യമായി,1992 ലാണ് ഒക്ടോബര്‍ 10 മാനസിക ആരോഗ്യദിനമായി ആചരിക്കപ്പെട്ടത്. എല്ലാ വര്‍ഷവും ഓരോ വിഷയത്തില്‍ ഊന്നിയുള്ള ബോധവത്കരണ വിദ്യാഭ്യാസ പരിപാടിയാണ് ഫെഡറേഷന്‍ നടപ്പാക്കുന്നത്. ആദ്യ നാളുകളിൽ ടി.വി മുഖേന ആയിരുന്നു ബോധവത്കരണം നടത്തപ്പെട്ടത്. തുടർന്ന് റോസ്ലിന്‍ കാര്‍ട്ടര്‍ എന്ന വനിത മുൻകൈ എടുത്ത് രൂപം നൽകിയ സമിതി നിലവില്‍ വന്നതോടെ മാനസിക ആരോഗ്യദിനത്തിന്‍റെ പ്രവർത്തനങ്ങള്‍ പിന്നീടങ്ങോട്ട് സജീവമായി. ഇന്ന് നിലവിൽ, ഇന്ത്യ ഉൾപ്പടെ ഏകദേശം 150 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങൾ ഈ സമിതിയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു.

ഇന്നത്തെ നമ്മുടെ ഈ ജീവിത രീതിയിൽ, മാനസികമായി നേരിടുന്ന അസ്വസ്ഥതകൾ അഥവാ രോഗങ്ങള്‍ സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം, നാല് പേരില്‍ ഒരാള്‍ ജീവിതത്തില്‍ പല അവസരങ്ങളിലും മാനസിക അസ്വസ്ഥത അനുഭവിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെ ഉള്ളവരെ സമൂഹത്തിൽ ഒരിക്കലും ഒറ്റപ്പെടുത്താതെ, അവരെ മനസിലാക്കുകയും, അവരോടൊപ്പം സഹകരിക്കുകയും വേണം എന്നതാണ് ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയുടെ കർത്തവ്യം. പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയുടെ കാര്യത്തിൽ ഇത് എടുത്ത് പറയേണ്ടിയിരിക്കുന്നു. തൊഴിലില്ലായ്മയും കടബാധ്യതയും ഇന്നത്തെ യുവജനങ്ങളില്‍ മാനസിക സംഘര്‍ഷം വല്ലാതെ വര്‍ധിപ്പിക്കുന്നു. നഗരവല്‍ക്കരണം, കുടിയേറ്റം എന്നിവ കുടുംബ ബന്ധങ്ങളില്‍ സാരമായ ഉലച്ചിലുകള്‍ സൃഷ്ടിച്ചു. കൗമാര വിദ്യാഭ്യാസത്തിന്റെയും, ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിന്റെയും അഭാവം ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതുകൊണ്ട് സാധാരണ ജനജീവിതം മാനസികമായി വല്ലാതെ നെടുവീർപ്പിൽ കഴിയുകയാണ്. ഇവയ്ക്ക് പുറമെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഒരു ശരാശരി വ്യക്തിയെ നിരാശയിലേക്കും മാനസിക ക്ലേശത്തിലേക്കും തള്ളി വിടുന്നു.

അതിനാൽ പ്രിയ സഹോദരാ/ സഹോദരീ, നിങ്ങളുടെ മനസ്സിന്റെ ഏത് അവസ്ഥകൾക്കും പരിഹാരമുണ്ട്. ഹൃദയങ്ങളുടെ നിരൂപണം അറിയുന്ന ഒരുവനിൽ ആണ് നാം വിശ്വസിക്കുന്നത്. അവനിൽ വിശ്വാസം അർപ്പിക്കുക, ആശ്രയം വയ്ക്കുക, നിന്റെ സദുദ്ദേശങ്ങൾ എല്ലാം സാധിക്കും.

You might also like
Comments
Loading...