നൈജീരിയയിൽ, വൈദികനടക്കം 4 പേരെ തട്ടിക്കൊണ്ടു പോയി

വാർത്ത : എബിൻ ഏബ്രഹാം കായപ്പുറത്ത്

0 1,704

അബൂജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ നിന്നും കത്തോലിക്ക വൈദികനെയും മൂന്നു സഹപ്രവർത്തകരെയും തട്ടികൊണ്ട് പോയി. ഡെൽറ്റ സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി നടന്ന സംഭവം പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. സമീപ പ്രദേശമായ എക്പോമയിലേക്കുള്ള യാത്രാമധ്യേയാണ് ഫാ. ഇമ്മാനുവേൽ ഒബദജാരെ എന്ന വൈദികനെയും മൂന്നു സഹപ്രവർത്തകരെയും അജ്ഞാതരായ തോക്കുധാരികൾ ബന്ധികളാക്കി പിന്നീട് തട്ടികൊണ്ടു പോയത്. 2008-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ഒബദജാരെ വാരി രൂപതയിലെ ഒറെറോപ്കെ സെന്‍റ് വില്യം ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

You might also like
Comments
Loading...