നാളേക്കായി വാർത്തെടുക്കപ്പെടേണ്ട യുവതലമുറകൾ | ജിനോസ് പി ജോർജ്ജ്

ഇന്ത്യയിലെ ജനസംഖ്യയിൽ ഏകദേശം 50 ശതമാനം 30 വയസിൽ താഴെ ഉള്ളവരാണ്. നാളെയുടെ ഭാവി വാഗ്ദാനങ്ങൾ ആണ് നമ്മുടെ യുവതലമുറകൾ. അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നാം ബാധ്യസ്ഥരാണ്. നമ്മുടെ സഭയുടെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ നട്ടെല്ലാണ് യുവജനങ്ങൾ. നേരായ ദിശയിലൂടെ അവരെ വഴി നടത്തുവാൻ നമുക്ക് കഴിഞ്ഞാൽ അവരെക്കുറിച്ച് ഓർത്ത് ആകുലപ്പെടേണ്ട വരില്ല. വികലമായ സങ്കല്പങ്ങൾ, ദുശീലങ്ങൾ, തെറ്റായ ധാരണകൾ ഒക്കെ കുടഞ്ഞു കളഞ്ഞ് ശരിയായ വഴിയിലൂടെ നടക്കുവാൻ അവരെ പഠിപ്പിക്കണം. ഉപദേശം മാത്രമല്ല നല്ല മാതൃകാ ജീവിതം നയിക്കുവാൻ നാം ശ്രദ്ധിക്കണം. ജീവിതം ഇല്ലാത്ത ഉപദേശങ്ങൾ ആരും മുഖവിലക്കെടുക്കില്ല. എങ്ങനെയും ജീവിച്ച് ആശയ ഗംഭീര്യവും, ഉപദേശവും, വാക്ചാതുര്യവും കൊണ്ട് ആളുകളെ വിലയ്ക്ക് വാങ്ങാമെന്ന ധാരണ ഉണ്ടെങ്കിൽ നമുക്ക് തെറ്റി. വാക്കുകളും പ്രവർത്തിയും, നടപ്പും, ഇടപാടുകളും വളരെ ശ്രദ്ധയോടെ വേണം. ഇന്നത്തെ തലമുറ ശ്രദ്ധയോടെ നോക്കുന്നത് നമ്മുടെ വാക്കുകളോ പ്രസംഗങ്ങളോ അല്ല മറിച്ച് നമ്മുടെ ജീവിതമാണ്. ദൈവ ഭയമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുവാൻ നമുക്ക് ഉത്തരവാദിത്വം ഉണ്ട്. അല്ലെങ്കിൽ അവർ നമുക്ക് തന്നെ തലവേദന ആയിമാറും.

ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ ചെറിയ പ്രായത്തിൽ തന്നെ സമൂഹത്തിൽ വിഷവിത്തുകളായി മാറിയ അനേകർ ഉണ്ട്. അങ്ങനെ ഉള്ളവവരെ ആത്മാർത്ഥമായ പ്രാര്ഥനയിലൂടെയും ശാന്തമായ ദൈവീക ഉപദേശങ്ങളിലൂടെയും മാറ്റിയെടുക്കുവാൻ നമുക്ക് കഴിയും. ഒരു മനുഷ്യന്റെ ആത്മാവിനെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നയിക്കുവാൻ തുടങ്ങിയാൽ പിന്നെ ആരും അവനെ ഉപദേശിക്കേണ്ട ആവശ്യം വരില്ല. അവൻ മറ്റുള്ളവരെ ഉപദേശിക്കുവാനും. വഴി നടത്തുവാനും തുടങ്ങും. അങ്ങനെ ഒരു സമൂഹത്തിൽ തന്നെ മാറ്റങ്ങൾ വരുവാൻ കാരണമായിത്തീരും. പരിശുദ്ധാത്മനിറവിൽ ജീവിക്കുന്ന ഒരു തലമുറയും ലോകത്തിന്റെ മുൻപിൽ പരാജയപ്പെടില്ല. ലോകം അവനെ നിയന്ത്രിക്കില്ല. ലോകത്തെ അവൻ നിയന്ത്രിക്കും.
ദൈവത്തിങ്കലേക്ക് യുവ ജനങ്ങളെ നയിക്കുവാൻ നമ്മെത്തന്നെ ദൈവ കരങ്ങളിൽ സമർപ്പിക്കാം. നമ്മുടെ വാക്കും, പ്രവർത്തിയും, നടപ്പും, ജീവിതവും ഒരുപോലെ കൊണ്ടുപോകുവാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മിലൂടെ ദൈവ ഭയമുള്ള തലമുറമുറകൾ വർത്തെടുക്കപ്പെടുവാൻ ഇടയായി തീരട്ടെ

Comments (0)
Add Comment