ചെറു ചിന്ത | “ആശ്വാസമായിരുന്ന പാട്ടുകൾ ക്രൈസ്തവ സമൂഹത്തിന് അപമാനം ആകുന്നു” | അനീഷ് തോമസ്സ്

കുറച്ചു ദിവസങ്ങളായി അത്മിക ഗോളത്തിൽ ചർച്ച പുതിയ പാട്ട് ,പഴയ പാട്ട് എന്നതാണ് ക്രൈസ്തവർ നേരിടുന്ന വലിയ വിഷയം എന്ന നിലയിൽ ആണ് ചർച്ചകൾ എല്ലായിടത്തും നടക്കുന്നത് നമ്മുടെ രാജ്യത്ത് ക്രൈസ്തവർ ദിനം തോറും പീഡനം ഏറ്റുകൊണ്ടിരിക്കുമ്പോൾ നമ്മുടെ പള്ളികൾ തകർക്കുമ്പോൾ മിണ്ടാത്തവർ പഴയ പാട്ട് വിഷയത്തിൽ ശക്തമായ എതിർപ്പുമായി പ്രാസങ്ങൾ ഒപ്പിച്ചു വലിയ പോസ്റ്റുകൾ ഇടുന്നതു എല്ലാവരും ദിനം തോറും സോഷ്യൽ മീഡിയായിൽ കണ്ട് കൊണ്ടിരിക്കുന്നു സകലതും വൈറൽ ആകുക എന്നതാണ് മലയാളികളുടെ ഇഷ്ടവിനോദം വൈറൽ ആയില്ല എങ്കിൽ വൈറൽ നമ്മൾ ആകും വാലും തലയും ഇല്ലാതെ ചില വീഡിയോ ക്ലിപ്പ് ഇറങ്ങും അങ്ങനെ ഇറങ്ങിയ ഒരു വീഡിയോ ആണ് പഴയ പാട്ടുമായി ബദ്ധപ്പെട്ട് ഒരു പ്രസംഗം ഇവിടെ പ്രസംഗത്തേഅനുകൂലിക്കുകയോ പ്രതികൂലിക്കുകയോ അല്ല ക്രൈസ്ത ഗാനങ്ങൾ ആളുകൾ ഇഷ്ടപെടുന്നത് തൻ്റെ ജീവിതവുമായും അനുഭവവുമായി ഒക്കെ ബദ്ധപ്പെട്ടാണ് അതുപോലെ കാലഘട്ടത്തിന് അനുസരിച്ച് ആളുകളുടെ ചിന്താഗതികളിലും ഒക്കെ ഉണ്ടാകുന്ന മാറ്റം പാട്ടുകളേ സ്വാധീനിക്കാറുണ്ട് ഈ പ്രസംഗത്തിൽ പഴയ പാട്ടിനേ പറ്റി പറയുന്നത് ശരിയോ തെറ്റോ എന്ന് പറയാൻ സാധിക്കില്ല പുതിയ തലമുറ അവരുടെ അഭിരുചിക്ക് അനുസരിച്ച് പുതിയ പാട്ടുകൾ പാടിയത് കൊണ്ട് നമ്മുക്ക് എന്ത് നഷ്ടം കഴിഞ്ഞ വർഷം ഒരു പാട്ട് ഇറങ്ങിയപ്പോൾ പാട്ട് എഴുതിയ വ്യക്തിയേയും പാടിനേയും വിമർശിച്ചവർ ഇപ്പോൾ അത് ഏറ്റുപാടുന്നത് കാണുന്നു അന്ന് ‘ തല്ലി പൊളി പാട്ട്” എന്ന വിമർശനം ആയിരുന്നു.

സഭാ വ്യത്യാസം ഇല്ലാതെ ഇന്ന് ആ പാട്ടുകൾ ആളുകൾ പാടുന്നു എന്നത് സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണുന്നു ഇവിടെ വിഡിയോ ക്ലിപ്പിൽ പറഞ്ഞ പഴയ പാട്ട് ഒന്നുമല്ല വിഷയം ക്രൈസ്തവ മേഖലയിലേ കിടമൽസരമാണ് വിഷയം കുറച്ചു മുന്നിൽ പോയ ഒരാളെ ഏതെങ്കിലും രീതിയിൽ തകർക്കാൻ കിട്ടിയ ഒരു അവസരം എല്ലാവരും കൂടി ഭംഗിമായി നിർവഹിക്കുന്നു എന്നതാണ് അല്ലാതെ പഴയ പാട്ടിനോട് ഉള്ള സ്നേഹമല്ല എന്നത് ആണ് യഥാർത്ഥം.

യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ നമുക്ക് സമയമില്ല യാഥാർത്ഥ്യങ്ങൾ അന്വേഷിക്കാതെ തകർക്കാൻ കിട്ടുന്ന അവസരങ്ങളെ പരാമവധി ഉപയോഗിക്കാൻ ഉൽസാഹം നാം കാട്ടുന്നു.എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയത്തിൽ കാണാൻ സാധിച്ചത്

പൊതുസമൂഹത്തിന്റെ മുന്നിൽ ക്രൈസ്തവ വിശ്വാസികൾ എന്ന അവകാശപ്പെടുന്ന നാം ചെയ്യുന്ന രീതി സമൂഹത്തിന് ചേരുന്നതാണോ എന്ന് പരിശോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.എഴുപതുവട്ടം ക്ഷമിക്കണം എന്ന് പഠിപ്പിച്ച ദൈവത്തിൻ്റെ മക്കളായ നാം ഇന്ന് കാട്ടി കൂട്ടുന്നത് എന്താണ് എന്ന് സ്വയം പരിശോധിക്കപെടേണ്ടതാണ് വിധിക്കാൻ നാം യോഗ്യരോ എന്നത് സ്വയം ചോദിക്കേണ്ട ഒന്നാണ്.
ഇന്ന് ആത്മീയ ഗോളം ബിസിനസ് ഗോളമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ദൈവിക ശുശ്രൂഷ പോലും അങ്ങനെ തന്നെ ആയി മാറുന്നു കിടമൽസരമാണ് ഇതിൽ ഉള്ളത്
ദൈവം നമ്മുക്ക് വേണ്ടി തൻ്റെ ജീവിനേ നമ്മുടെ പാപങ്ങൾ വേണ്ടി തകർത്തു നമ്മെ വീണ്ടെടുത്തു നമ്മേ ചേർത്തു അത് മറന്നു സ്വർത്ഥ ലാഭത്തിനു വേണ്ടി ദൈവസ്നേഹം മറന്ന് നാം മറ്റ് ഉള്ളവനേ തകർക്കാൻഒരു മടിയും കാണിക്കാറില്ല എന്നതാണ് യാഥാർത്ഥ്യo.

Comments (0)
Add Comment