ഇന്ന് ലോക തപാൽ ദിനം

ഇന്ന് ലോക തപാൽ ദിനം

സ്വന്തം ലേഖകൻ

ഇന്ന്, ഒക്ടോബർ 9,ലോക തപാൽ ദിനം. ടെലിഫോണും ഇൻറർനെറ്റും എത്തുന്നതിന് വളരെ കാലം മുമ്പ് കത്തുകൾക്ക് ഒരു നല്ല കാലം ഉണ്ടായിരുന്നു. നാളെ (ഒക്ടോബർ 10) ദേശീയ തപാൽ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു നാളെ (ഒക്ടോബർ 10) എന്നാൽ രാജ്യത്ത് തപാല്‍ ദിന വാരാഘോഷം ഒക്ടോബര്‍ 9 മുതല്‍ 14 വരെയാണ്. ഒരുകാലത്ത്, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിതരണ ശൃംഖലയായിരുന്നു തപാല്‍ സംവിധാനം. അന്നത്തെ കാലങ്ങളിൽ, വിവര സാങ്കേതിക വിദ്യ ഇത്ര പുരോഗമിക്കാതിരുന്ന സമയങ്ങളിൽ ഉറ്റവരുടെയും ഉടയവരുടെയും എഴുത്തുകള്‍ക്കായി കാത്തിരിക്കുന്നതിന്‍റെ സുഖവും ഒാര്‍മ്മകളും നാം ഏവർക്കും ഉണ്ടാവും. ഇന്ന്, എഴുതുകളും കത്തുകളും കമ്പിസന്ദേശങ്ങളും ഇലക്ട്രോണിക് മെയിലുകൾക്കും, മൊബൈല്‍ ഫോണുകള്‍ക്കും വഴിമാറിയെങ്കിലും, മനസ്സിൽ ആ തപാല്‍ക്കാലം ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന സുഖമുള്ള ഒാര്‍മ്മകളാണ്.

ഇനി പതിവ് പോലെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം,1984ൽ സ്വിറ്റ്സർലാൻഡിൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻറെ വാർഷികമായ ഒക്ടോബർ 9നാണ് ലോക തപാൽ ദിനമായി ആചരിക്കുന്നത്. നിലവിൽ ഏകദേശം 200ൽ അധികം രാജ്യങ്ങൾ തപാൽ ദിനം വിവിധ പരിപാടികളോടെയാണ് ആഘോഷിക്കാറുള്ളത്.

1969-ല്‍ ജപ്പാൻ തലസ്ഥാനമായ ടോക്കയോവിൽ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ (യു.പി.യു) സമ്മേളനത്തിലാണ് ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി പ്രഖ്യാപിച്ചത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ തപാല്‍ സംവിധാനത്തിന്‍റെ പങ്കിനെ കുറിച്ചുളള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും തപാല്‍ വാരാഘോഷം സംഘടിപ്പിക്കുന്നത്. തപാല്‍ ദിനത്തില്‍ മിക്ക രാജ്യങ്ങളിലും ശില്പശാലകളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു. സ്റ്റാമ്പ് പ്രദര്‍ശനങ്ങളും നടത്താറുണ്ട്. ആഗോളതലത്തിൽ 189 രാജ്യങ്ങളാണ് യു.പി.യു വില്‍ അംഗങ്ങളായിട്ടുള്ളത്. യുനെസ്കോയുമായി സഹകരിച്ച് യു.പി.യു കഴിഞ്ഞ 35 കൊല്ലമായി യുവതലമുറയ്ക്കായി അന്തര്‍ദേശീയ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു വരുന്നു. ഇതിനുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് ഓരോ രാജ്യത്തും ലോക തപാല്‍ ദിനത്തിലാണ്.

Comments (0)
Add Comment