ജനുവരി23 : ഭാരത ക്രൈസ്തവ രക്തസാക്ഷിത്വ ചരിത്രത്തിന് അരുണതിലകം ചാർത്തിയ ദിവസം

ക്രിസ്ത്യൻ മിഷനറിയായിരുന്ന ഗ്രഹാം സ്റ്റെയിൻസ്(58), മക്കൾ ഫിലിപ്പ്(10), തിമോത്തി(06) എന്നിവരെ ജീവനോട് ചുട്ടുകൊന്നത് ഇന്നേക്ക് 22 വർഷം മുമ്പ്. കൃത്യമായി പറഞ്ഞാൽ 1999 ജനുവരി 23 ഭാരത ക്രൈസ്തവർക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസം.
ഓസ്‌ട്രേലിയൻ സ്വദേശിയായ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റൈയിൻസിനെയും 2 ആൺമക്കളെയും ഒറീസയിലെ മനോഹർപൂരിൽ വെച്ച് കപടദേശ സ്നേഹം പുലമ്പുന്ന വർഗ്ഗീയ വാദികൾ ചുട്ടുകൊന്ന ദിനം.

ഓസ്ട്രേലിയൻ സ്വദേശിയായിരുന്നു ക്രിസ്ത്യൻ മിഷണറിയായിരുന്നു ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. 1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ടവരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി സുവിശേഷ സ്നേഹവും സാക്ഷ്യവുമായി കഴിയുകയായിരുന്നു അദ്ദേഹവും കുടുംബവും. ജനുവരി 22 ന്, ഒറീസ്സയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹർപൂർ ഗ്രാമത്തിൽ ആ ദിവസത്തെ സേവനങ്ങളും പ്രവർത്തനങ്ങളും കഴിഞ്ഞ് തന്റെ സ്റ്റേഷൻവാഗൻ വണ്ടിയിൽ ഒമ്പത് വയസ്സായ ഫിലിപ്പ്, ഏഴ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺ‌മക്കളോടൊപ്പം
രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആസൂത്രിതമായ ഈ കൊലപാതകം നടന്നത്. (ഊട്ടിയിലെ സ്കൂളിൽ വിദ്യാർത്ഥികളായിരുന്ന അവർ അവധിക്കാലത്ത് മാതാപിതാക്കളോടൊത്ത് അവരുടെ സേവനങ്ങളിൽ ഭാഗഭാക്കാകുമായിരുന്നു). ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും ബജ്രംഗ്ദൾ പ്രവർത്തകനുമായ ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി.

കുറ്റക്കാരായവരോട് ക്ഷമിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസും മകൾ എസ്ഥേരും പ്രതികരിച്ചത്. വർഷങ്ങൾക്കുശേഷം ആ ക്രിസ്തു ഭക്തനെതിരെ ആരോപണങ്ങൾ ആസൂത്രണം നടത്തുന്നുണ്ട്, വിഷം പേറി നടക്കുന്ന കുടില ബുദ്ധികൾ. ഇല്ല… പ്രിയ സ്റ്റെയിൻസ്, ആരൊക്കെ ഏതെല്ലാം രീതിയിൽ പ്രതികരിച്ചാലും നിങ്ങൾ പരത്തിയ സേനഹവും നിങ്ങളുടെ യജമാനനായ ക്രിസ്തുവും അതുല്യമാണ്. രക്തസാക്ഷിയുടെ രക്തം ദൈവസഭയുടെ വിത്താണ്; അത് മുളച്ചു തളിർത്തു വളരുക തന്നെ ചെയ്യും. പാതാള ഗോപുരങ്ങൾ അതിനെ ഒരു നാളും ജയിക്കയില്ല, നിശ്ചയം…

ഒറീസയില്‍ കൊല്ലപ്പെട്ട ഓസ്ത്രേലിയന്‍ മിഷനറി ഗ്രഹാം സ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് സ്റെയിന്‍സ്ന്‍റെ സാക്ഷ്യം….

? https://fb.watch/3b9asxFWQM/

Comments (0)
Add Comment