കവിത | സുവിശേഷ സംഗ്രഹം.

സുവിശേഷ സംഗ്രഹം

സുവിശേഷം അറിയാതെ സ്വയംനീതിമാനായ് ജീവിച്ചിട്ട് കാര്യമില്ലെൻ സോദരാ.
സത്യസുവിശേഷം കേൾക്കുവാൻ നീ കാതുകളെ തുറന്നീടൂ,
പാപിയായ് നീ ജീവിക്കുന്നു എങ്കിൽ നിന്റെ ശാപങ്ങൾ ഒരു നാളും തീരില്ല.

പാപിയായ് നീ ജീവിക്കുമ്പോൾ നിന്റെ ഉള്ളിൽ ആത്മാവ് മൃതമല്ലോ?
പാപികൾത്തൻ പ്രാർഥനകൾ സത്യദൈവം കേൾക്കയില്ല.
പാപികൾത്തൻ സൽപ്രവൃത്തി ദൈവത്തിന് അറപ്പത്രേ!
പാപം ചെയ്യുന്നവരെല്ലാം പിശാചിന്റെ മക്കളല്ലോ?
പാപത്തിൽ നീ മരിച്ചാലും സ്വർഗ്ഗത്തിൽ നീ പോകയില്ല! ഇപ്രകാരം പാപികൾക്ക് ദൈവവുമായ് ബന്ധമില്ല.

പാപങ്ങളെ മായ്ച്ചീടാൻ ഏകമാർഗ്ഗം യേശുക്രിസ്തു –
വഴിയും, സത്യവും, നിത്യജീവനുമവനിലല്ലോ?
സൗജന്യമായി നല്കിടുന്നു സത്യദൈവം നിത്യരക്ഷ,
പാപങ്ങളെ മായ്ച്ചീടുവാൻ ഇപ്രകാരം ചെയ്യ്തിട്ടുക.

ക്രിസ്തേശുവിൽ നീ വിശ്വസിക്ക
വിശ്വസിച്ചാൽ മാത്രം പോരാ,
നിന്റെ പാപം മറയ്ക്കാതെ ദൈവത്തോട് ഏറ്റുചൊല്ലി ഉപേക്ഷിക്ക.
അനുതാപ ദുഖത്തോടെ ദൈവത്തോട് ഏറ്റുചൊൽക.
ഇനി പാപം ചെയ്തിടാതെ പാപത്തെ വെറുത്തിടുക.
വീണ്ടും വീണ്ടും പ്രാർഥിക്കേണം പരിശുദ്ധാത്മാവിലാകാൻ.

അഭിക്ഷിക്തൻ കരങ്ങളിൽ ജലത്തിൽ നീ മുങ്ങണം,
വിശ്വാസ സ്നാനത്താൽ നിൻ പാപത്തിൽ നീ മരിക്കണം, ക്രിസ്തുവിൽ ഉയർക്കണം.
വിശ്വാസത്തിൻ ഉടമ്പടിയായ് യേശുവോട് ചേരേണം.
ലേകമോഹം, അഹങ്കാരം വെടിഞ്ഞു നീ താഴണം
ക്രിസ്തുവിൻ താഴ്മ ധരിക്കണം, ക്രിസ്തുവിനെത്തന്നെ ധരിക്കണം.

വീണ്ടും ജനിക്കണം, പുതു സൃഷ്ടിയാകണം, ക്രിസ്തുവിൽ വിശുദ്ധ ജീവിതം നയിക്കേണം.
കറുത്ത പുക വെളുത്ത പുക കട്ടപ്പുക
തീനരകമാകാതെ നീ (മഹതിയാം ബാബിലോണിൽ നിന്ന്) ഓടണം !

ചതിയനായ സാത്താനോടെതിർത്തു നില്ക്കുവാൻ
ദൈവത്തിൻ സർവ്വായുധവർഗ്ഗം ധരിക്കണം.
മാനസാന്തരത്തിൽ നല്ല ഫലങ്ങൾ കായ്യ്ക്കണം.
സൽപ്രവൃത്തികളിൽ സമ്പന്നരാകണം എന്നാൽ
ആത്മാവിൽ ദരിദ്രനുമാകേണം.

സൽഗുണ പൂർണ്ണനായ്ത്തീരേണം
അവസാനത്തോളം തോൽക്കാതെ സഹിച്ചു നിൽക്കണം.
ലോകവും പാപവും പിശാചും വെടിഞ്ഞ് നീ
കർത്താവിൽ പൂർണ്ണവിശുദ്ധിയെ തികക്കേണം.
( പാസ്റ്റർ ബാബു പയറ്റനാൽ )

Comments (0)
Add Comment