കവിത | മലയാളിയുടെ മുഖംമൂടി | സൈജു വർഗീസ്

ലോകം മുഴുവൻ മുഖംമൂടി
ലോകക്കാർക്കും മുഖംമൂടി
എന്താണ് ഇങ്ങനെ മൂഖംമൂടി
കോവിഡ് വരാൻ പാടില്ല….
കോവിഡ് പകരാൻ പാടില്ല…

എന്നാലുണ്ടൊരു കൂട്ടർക്ക്..
പണ്ട് മുതൽക്കേ മുഖംമൂടി
എന്നാൽ ഇപ്പോൾ ഇല്ലില…
പാടെ അഴിഞ്ഞു മുഖംമൂടി

സ്നേഹം സ്നേഹം എന്നു പറഞ്ഞ്…….
കപടസ്നേഹം മറച്ചുവെച്ച മുഖംമൂടി……
വലിയ കരുതലുണ്ടെന്ന് വീമ്പു പറഞ്ഞ മുഖംമൂടി..
ബന്ധം രക്തബന്ധങ്ങൾ…
എന്നും പറഞ്ഞ മുഖംമൂടി
സ്വന്തം സ്വന്തം എന്നൊക്കെ..
കൊട്ടിപ്പാടിയ മുഖംമൂടി.
അഴിഞ്ഞു വീണു മുഖംമൂടി..
പൊള്ളത്തതിൻ മുഖംമൂടി.

രോഗം വന്നാൽ താങ്ങേണം..
എന്നു പറഞ്ഞ മലയാളി…
ഇപ്പോൾ അയ്യോ താങ്ങുന്നു..
താടിക്കിട്ടു താങ്ങുന്നു.
ആപത്ത് എന്നു… പറയുമ്പോൾ ഓടിക്കൂടിയ ..
മലയാളി..
അങ്ങനെ ഒന്ന്…. കേൾക്കുമ്പോൾ ഓടി മറയും മലയാളി..
ചത്തു മലർന്നു… കിടക്കുമ്പോൾ.. കെട്ടിപ്പുണർന്ന മലയാളി.
കാർക്കിച്ചിപ്പോൾ തുപ്പുന്നു…
പട്ടിയെ പോൽ ആട്ടുന്നു.

ലോകം മൊത്തം മുഖംമൂടി
ലോകക്കാർക്കും മുഖംമൂടി
എന്നാലില്ല മുഖംമൂടി..
പണ്ടേയുള്ള മുഖംമൂടി.

ഇതാണ് ഇപ്പോൾ മലയാളി…

Comments (0)
Add Comment