ഹൃദയങ്ങളെ സ്വതന്ത്രമാക്കാം..

നിങ്ങളുടെ നിശബ്ദത ആവശ്യപ്പെടുന്ന, അല്ലെങ്കിൽ വളരാനുള്ള നിങ്ങളുടെ അവകാശം നിഷേധിക്കുന്ന ഒരു വ്യക്തിയും നിങ്ങളുടെ സുഹൃത്തല്ല. ആലീസ് വാൾക്കർ എന്ന അമേരിക്കൻ എഴുത്തുകാരിയുടെ വരികൾ ആണ് ഇത്.

സ്വാതന്ത്ര്യം, എല്ലാ അർത്ഥത്തിലും എല്ലാവരും ഇഷ്ടപ്പെട്ടു പോകുന്ന വാക്ക്. എല്ലാത്തിലും, എല്ലാത്തിനും സ്വാതന്ത്ര്യം വേണം എന്ന് വാശിപിടിക്കുന്ന നമ്മൾ പലപ്പോഴും അവ നേടിയെടുക്കാറുണ്ടെക്കിലും, എവിടെയൊക്കെയോ നമ്മൾ ഇപ്പോളും ബന്ധനസ്ഥരാണ്. അത് മനസിലാക്കിയത് കൊണ്ട് തന്നെയാണ് ആ മാറ്റം നമ്മിൽ നിന്ന് തന്നെ തുടങ്ങട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടു എഴുതുന്നത്.

മാറ്റുവിൻ ചട്ടങ്ങളെ എന്നല്ല അല്ല,
മാറ്റുവിൻ നമ്മുടെ മനസ്സുകളെ എന്നാണ് പഠിക്കേണ്ടത്.
ഞാൻ, ഞങ്ങൾ, ഞങ്ങളുടെ. എന്ന ചിന്ത മാറി നാം, നമ്മൾ, നമ്മുടെ എന്ന മനോസ്ഥിതി നമ്മിൽ ഓരോരുത്തരിലും വളരണം.
ഞാൻ മാത്രമാണ് ശെരി എന്നുള്ള ചിന്തകൾ മാറി, മറ്റുളവരുടെ അഭിപ്രായങ്ങൾ തെറ്റല്ല എന്ന് സമ്മതിക്കാനും നാം പഠിക്കണം.

അഭിപ്രായങ്ങൾ പറയുവാൻ സ്വാതന്ത്രം നമുക്ക് ഉണ്ട് എന്നാൽ അവ മറ്റുള്ളവർ അംഗീകരിക്കണം എന്ന വാശികൾ ഒഴിവാക്കുവാൻ ശ്രേമിക്കണം. ഇങ്ങനെ നമ്മുടെ മനസ്സിന് തന്നെ നമ്മൾ ഒരു സ്വാതന്ത്ര്യം കൊടുക്കുമ്പോൾ
ഒരു പുതിയ ലോകം തന്നെ ഉണ്ടാകുന്നു.

സ്വതന്ത്രനാകുക എന്നത് ഒരാളുടെ ചങ്ങല വലിച്ചെറിയുക എന്നത് മാത്രമല്ല, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ ജീവിക്കുക എന്നത് കൂടിയാണ് എന്നാണ് തന്റെ ആത്മകഥയായ “ലോങ് വോക് ടു ഫ്രീഡം” എന്ന പുസ്തകത്തിലൂടെ
നെൽസൻ മണ്ടേല ലോകത്തോട് വിളിച്ചു പറയുന്നത്.

എല്ലാത്തിനേയും പോസിറ്റീവായി കാണുവാൻ,സമീപിക്കുവാൻ ഒരു വ്യക്തിക്ക് കഴിയുന്നു എങ്കിൽ ആ ഹൃദയം ആയിരിക്കും ഏറ്റവും വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നത്.
ശക്തമായ ആയുധം കൊണ്ടായിരുന്നില്ല
ശക്തമായ മനസുകൊണ്ടായിരുന്നു പലരും പലയിടത്തും വലിയ മാറ്റങ്ങളും സ്വാതന്ത്ര്യങ്ങളും നേടിയെടുത്തത്.

അതേ ഞാൽ അല്ല,നമ്മൾ വളരണം.
നമ്മൾ വളരുവാൻ, ഞാൻ മാറണം.
ഞാൻ എന്ന രണ്ട് അക്ഷരം മാറി നമ്മൾ എന്ന മൂന്ന് അക്ഷരത്തിലേക് വളരുവാൻ നമ്മുടെ മനസ്സിനെ സ്വതന്ത്രമാക്കാം..
ജോ ഐസക്ക് കുളങ്ങര

Comments (0)
Add Comment