ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം.

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം. കഴിഞ്ഞ ഒരു മാസം മുൻപ്‌ ആരംഭിച്ച ഉപന്യാസ രചനാ മത്സരം നവംബർ 20 ന് അവസാനിക്കും.

നിങ്ങളുടെ രചനകൾ 2018 നവംബർ 20 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ അയകേണ്ടതാണ്. പിന്നീട് ലഭിക്കുന്ന രചനകൾ സ്വീകരിക്കുനതല്ല.
ഇംഗ്ലീഷിലും മലയാളത്തിലും ആയി നടക്കുന്ന ഈ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കുന്ന രചനകൾ ശാലോംധ്വനി ഓണ്ലൈൻ പത്രത്തിലും pdf പത്രത്തിലും പ്രെസിദ്ധികരിക്കുന്നതിനു പുറമെ ഒട്ടനവധി സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നിങ്ങളെ കാത്തിരിക്കുന്നു.

ഉപന്യാസ വിഷയം:

പെന്തക്കോസ്ത് സമൂഹവും, സാമൂഹിക പ്രതിബദ്ധതയും

Pentecostal community and social responsibilities

നിയമാവലികൾ ഇവ:

1) 15 വയസോ അതിൽ കൂടുതൽ പ്രായമുള്ളവർക്കോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

2 ) ഉപന്യാസം ലഭിക്കുവാനുള്ള അവസാന തീയതി 2018 നവംബർ 20. വൈകുന്നേരം 5 മണിക്ക് മുമ്പായി.

3) പാസ്റ്റർമാർ, ഇവാഞ്ചലിസ്റ് എന്നിവർ മത്സരിക്കുവാൻ പാടുള്ളതല്ല.

4) വാക്കുകളുടെ എണ്ണം 1300 ( കുറഞ്ഞത് )- 1500 ( കൂടുതൽ ).

5) ഇംഗ്ലീഷിലോ , മലയാളത്തിലോ ഉപന്യാസം എഴുതാവുന്നതാണു.

6) ഇംഗ്ലീഷിനും, മലയാളത്തിനും പ്രത്യേകം സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

7) താഴെ കാണുന്ന മെയിൽ ഐഡിയിൽ , പി ഡി എഫ് ഫോർമാറ്റിലോ , വെള്ള പേപ്പറിൽ വൃത്തിയായ കൈപ്പടയിൽ എഴുതി സ്കാൻ ചെയ്തോ അയക്കാവുന്നതാണ്.

8) സമ്മാനം ലഭിക്കുന്ന ഉപന്യാസങ്ങൾ ശാലോം ധ്വനി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

9) ശാലോം ധ്വനി പ്രവർത്തകർ മത്സരിക്കുവാൻ പാടുള്ളതല്ല

10 ) ജഡ്‌ജസ് പാനൽ തീരുമാനം അന്തിമമായിരിക്കും.

കൂടുതൽ വിവരങ്ങൾക്കായി  “ശാലോം ധ്വനി”

http://facebook.com/shalomdhwani   ഫേസ്ബുക്ക് പേജ് സന്ദർശിക്കുക

Comments (0)
Add Comment