ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന് പുതിയ അമരക്കാരൻ | പാസ്റ്റർ ഇ ജെ ജോൺസനെ കർണാടക സ്റ്റേറ്റ് ഓവർസിയറായി തിരഞ്ഞെടുത്തു

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ ജെ ജോൺസനെ തിരഞ്ഞെടുത്തു. ലിംഗരാജാപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുപ്പ് ഭരണാധികാരി കേരള സ്റ്റേറ്റ് ഓവർസിയറും നാഷണൽ ഗോവെർണിങ് ബോഡി ചെയർമാനുമായ പാസ്റ്റർ സി സി തോമസിൻറെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പാസ്റ്റർ എം കുഞ്ഞപ്പിയുടെ  നിലവിലുള്ള  ഓവർസീയർ കാലാവധി ഓഗസ്റ്റ്‌ 31ന് അവസാനിക്കുന്നതിനാലും  വീണ്ടും തൽസ്ഥാനത്ത് തുടരുവാൻ അദ്ദേഹം  ആഗ്രഹിക്കാത്തതിനാലുമാണ്  പുതിയ ഓവർസീയറെയും കൗൺസിൽ അംഗങ്ങളുടെയും  തെരഞ്ഞെടുപ്പ് ഇന്ന്  നടത്തിയത്. ആഗസ്റ്റ് 31 വരെ പാസ്റ്റർ എം കുഞ്ഞാപ്പി ഓവർസിയർ സ്ഥാനത്ത് തുടരുകയും, സെപ്റ്റംബർ 1 ന് പാസ്റ്റർ ഇ ജെ ജോൺസൻ ഔദ്യോഗികമായി ചുമതല ഏൽക്കുകായും ചെയ്യും. ജനറൽ അസംബ്ളിയിൽ പാസ്റ്റർ ഇ ജെ ജോൺസനെ ഔദ്യോഗികമായി പ്രഖ്യാപിക്കും

പാസ്റ്റർ ജോസഫ് ജോൺ സ്റ്റേറ്റ് സെക്രട്ടറി, പാസ്റ്റർ പി.വി. കുര്യാക്കോസ് സ്റ്റേറ്റ് ട്രഷറാർ

കഴിഞ്ഞ ദീർഘ വർഷങ്ങളായി കർണാടകയിൽ സുവിശേഷ വേലയിൽ വ്യാപൃതനായിരിക്കുന്ന പാസ്റ്റർ ഇ ജെ ജോൺസൻ ബാംഗ്ലൂർ നോർത്ത് സെൻ്റർ പാസ്റ്ററും ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനും കർണാടക യുണെറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് (കെയുപിഎഫ്) സെക്രട്ടറിയുമാണ് . മുൻ കൗൺസിൽ സെക്രട്ടറി കൂടെയായിരുന്ന ഇദ്ദേഹം കോട്ടയം സ്വദേശിയാണ്

കൗൺസിൽ മെമ്പേഴ്‌സ് ആയി , പാസ്റ്റർ ജോസഫ് ജോൺ , പാസ്റ്റർ റോജി ശാമുവേൽ, പാസ്റ്റർ ബ്ലസൻ ജോൺ , പാസ്റ്റർ കെ.വി.കുര്യാക്കോസ് , പാസ്റ്റർ ബിനു ചെറിയാൻ , പാസ്റ്റർ ടി പി ബെന്നി എന്നിവരെ തിരഞ്ഞെടുത്തു.



Comments (0)
Add Comment