ലേഖനം | യഹോവ കരുതികൊള്ളും | ജൊ ഐസക്ക് കുളങ്ങര

നമ്മുടെ അദ്ധ്വാനങ്ങൾ നമ്മെ നിരാശയിലേക്കു തള്ളിയിടുമ്പോൾ ഇനി എങ്ങനെ മുൻപോട്ട് പോകും എന്ന ചിന്തയിൽ നാം പകച്ചു നിന്നിട്ടുണ്ടാകാം . …അതെ, എന്ത് കൊണ്ട് മാത്രം എന്റെ പ്രാർത്ഥനകൾക്ക് ദൈവം ചെവി തുറക്കുന്നല്ലാ എന്ന് സ്വയം ചോദിച്ചു , ദൈവത്തിലുള്ള വിശ്വാസം പോലും ഒരു ചോദ്യ ചിഹ്നമായി നമ്മുടെ മുൻപിൽ നിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോയവരാണ് നാം ഓരോരുത്തരും.
വിശുദ്ധ വേദപുസ്തകത്തിലും തങ്ങളുടെ അധ്വാനങ്ങളുടെ ഫലം നിരാശ മാത്രം സമ്മാനിച്ച വെക്തി ജീവിതങ്ങളെ നമുക്ക് കാണുവാൻ കഴിയും. അതിലൊരാളാണ് മുക്കുവനായിരുന്ന ശിമോൻ പത്രോസ്…

മത്സ്യങ്ങളില്ലാത്ത ഒഴിഞ്ഞ വലയും , നിരാശയിൽ അവസാനിച്ച അദ്ധ്വാനവും സമ്മാനിച്ച ഒരു രാത്രിയ്ക്കു ശേഷം കാലിയായി തീരത്തേക്ക് മടങ്ങിയ ആ വള്ളംവും വലയും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ശിമോൻ പത്രോസ് .. ബഹുജനം ദൈവവചനം കേൾക്കുവാൻ ആ കടൽ കരയിൽ കൂടിയപ്പോൾ അവരോടു ഇരുന്നു സംസാരിക്കുവാൻ ദൈവം തിരഞ്ഞെടുത്തതും ഒന്നും ലഭിക്കാതെ നിരാശയോടെ നിന്നിരുന്ന പത്രോസിന്റെ കാലിയായ ആ വള്ളവും..

തോറ്റുപോയവനായി നിന്നിരുന്ന ശിമോൻ പത്രോസിന്റെ സാഹചര്യം മുന്നമേ അറിഞ്ഞത് കൊണ്ടാകാം ഒരു പക്ഷേ ആ വള്ളം തന്നെ കർത്താവ് തിരഞ്ഞെടുത്തത്.
അവൻ ജനത്തോട് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോളും പത്രോസ് ഒരു പക്ഷെ തന്റെ വല വൃത്തിയാക്കികൊണ്ടു ഇരിക്കുക ആയിരിന്നിരിക്കാം .പിന്നിടാണ് കർത്താവ് പടക് അൽപ്പം നീക്കുവാനും വലതു വശത്തു വല എറിയുവാനും പറയുന്നത്..
പ്രിയ സ്നേഹിതരെ പ്രതിസന്ധികൾ നിറഞ്ഞ നമ്മുടെ ജീവിതത്തിലും കർത്താവ് നമ്മോടൊപ്പം ഉണ്ട്. വല നിറയ്ക്കുവാൻ തക്കവണ്ണം വല വൃത്തയാകുന്നത് വരെ കാത്തിരുന്ന കർത്താവ് തന്റെ സമയമാകുമ്പോൾ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയും ഇറങ്ങിവരും നിശ്ചയം.
ഇപ്പോൾ ഉള്ള നിരാശ ഒരു പക്ഷെ നമുക്കു പ്രയാസമായി തോന്നാം . എന്നാൽ നമുക്ക് വേണ്ടി കർത്താവ് കാത്തിരിക്കുകയാണ്, ജീവിതമാകുന്ന വല വൃത്തിയാക്കി അവിശ്വാസത്തിന്റെ കുരുക്കുകൾ അഴിച്ചുമാറ്റി നമുക്കു ഒരുങ്ങാം. വാഗ്‌ദത്തങ്ങൾ നിവർത്തിയാക്കി വല നിറയ്ക്കുവാൻ അവൻ കാത്തിരിക്കുന്നു …..

Comments (0)
Add Comment