അരുതേ, ഈ ക്രൂരത അരുതേ !

Benson Thadiyoor

കൗമാരത്തിന്റെ സ്വപ്നങ്ങളുമായി പാറിപ്പറന്നു നടന്ന ജിത്തു ഇന്ന് കേരളക്കരയുടെ വേദനയുടെ മുഖമാണ്.ജന്മം നൽകിയ മാതാവ് ഒരു ദാക്ഷണ്യവും കൂടാതെ അരുംകൊല നടത്തിയിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം ഒരു കൂസലും കൂടാതെയാണ് ആ ‘അമ്മ പോലീസിനോട് വിവരിച്ചത്.

ഏതോ സ്വാർത്ഥതയ്ക് വേണ്ടി തന്റെ ഉദരത്തിൽ നിന്നു വന്ന ആ കുഞ്ഞിനെ ചുട്ടുകരിച്ചപ്പോൾ നടുങ്ങി ഹൃദയം ഉള്ള എല്ലാവരും.

എവിടെയാണ് മാതൃസ്നേഹം നഷ്ടപെട്ടത്? എന്തുകൊണ്ട് ഇങ്ങനെ ഒരു ക്രുരകൃത്യത്തിനു അവർ തയ്യാറായി ? ഒരു പെറ്റമ്മയ്ക്കു ഇത് ചെയ്യാൻ സാധിക്കുമോ? ചോദ്യങ്ങൾ ഒരുപാട് ബാക്കി നിൽക്കുകയാണ്.

കുടുംബബന്ധങ്ങളിലെ വിള്ളലുകളും സ്വരച്ചേർച്ച ഇല്ലായ്മയും ഇന്നിന്റെ തലമുറയെ സ്നേഹം ലഭിക്കുന്നതിൽ നിന്ന് ഒരുപാട് അകറ്റി നിർത്തിയിരിക്കുകയാണ്.ഈയിടെ നടന്ന ഒരു പഠനത്തിൽ അവർ പറഞ്ഞത് ഒരു സ്ത്രീയും പുരുഷനും തമ്മിൽ വഴക്കു ഉണ്ടാകുന്നു എങ്കിൽ അവർ കല്യാണം കഴിച്ചവർ ആയിരിക്കും എന്നാണ്. ഈ സ്ഥിതി വിശേഷത്തിലേക്ക് ലോകം എത്തപ്പെട്ടിരിക്കുകയാണ്.

കൗമാര സ്വപ്നങ്ങളെയും പിഞ്ചു ബാല്യങ്ങളെയും ഇല്ലാതാക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളു ” അരുതേ, ഈ ക്രൂരത ”

ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ , താൻ പ്രസവിച്ച മകനോട് കരുണ തോന്നാതിരിക്കുമൊ ? അവർ മറന്നു കളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല ( യെശ 49 :15 )

Comments (0)
Add Comment