ലേഖനം| അടിസ്ഥാനങ്ങള്‍ മറിയുമ്പോള്‍ നീതിമാന്‍ ചെയ്യേണ്ടത് | ജോസ് പ്രകാശ്‌

അടിസ്ഥാനങ്ങൾ മറിഞ്ഞു പോയാൽ നീതിയോടെ ജീവിക്കുന്ന ദൈവമക്കൾ നഷ്ടപ്പെട്ട അടിസ്ഥാനത്തെ (കാര്യങ്ങളെ) ഒാർത്ത് വ്യാകുലപ്പെട്ട് നാളുകൾ തള്ളി
നീക്കാതെ നമ്മെ ശക്തരാക്കുന്ന യേശുവിൽ ആശ്രയിച്ച് പുതിയ അടിസ്ഥാനം പടുത്തുയർത്തേണം.

ദുഷ്ടമനുഷ്യർ ഹൃദയപരമാർത്ഥി കളായ
ഭക്തന്മാരെ ഇരുട്ടത്തു എയ്യേണ്ടതിനു എല്ലാ കാലത്തും പദ്ധതികൾ ആസൂത്രണം ചെയ്യാറുണ്ട്. എന്നാൽ അദൃശ്യനായ ദൈവത്തിന്റെ കണ്ണുകൾ തന്റെ മക്കളെ എല്ലായ്പ്പോഴും ദർശിക്കുന്നുണ്ട്. ആകയാൽ അടിസ്ഥാനങ്ങ ൾ മറിഞ്ഞ് പോയാൽ മറ്റുള്ളവരെ പോലെ എന്തും ചെയ്യുവാൻ ദൈവമക്കൾക്ക് വ്യവസ്ഥയില്ല.

ധാർമികതയുടെ അടിസ്ഥാനങ്ങൾ അങ്ങേയറ്റം ഇളകിപ്പോയ ഒരു കാലഘട്ടത്തിലാണ് നീതിമാനായ നോഹ ജീവിച്ചിരുന്നത്. ദൈവഹിതം അല്ലാത്ത
ബന്ധങ്ങളും, ഭൂമിയിലെ മനുഷ്യന്റെ ദുഷ്ടതയും, േദാഷം നിറഞ്ഞ ഹൃദയ നിരൂപണങ്ങളും അടിസ്ഥാനങ്ങളെ മറിച്ചുകളഞ്ഞു.

സകല മനുഷ്യരും ഭൂമിയിൽ അതിക്രമം കൊണ്ട് തങ്ങളുടെ വഴി വഷളാക്കിയപ്പോൾ ദൈവീക അടിസ്ഥാനത്തിൽ നിന്നും അണുവിട അകലം
പാലിക്കാതെ ജീവിച്ച ഭക്തനായിരുന്നു നോഹ.

മനുഷ്യനെ പ്രതി ദൈവം ദുഃഖിച്ച കാലഘട്ടത്തി ലാണ് നോഹക്ക് യഹോവയുടെ കൃപ ലഭിച്ചത്.

തന്റെ ചുറ്റുപാട് മുഴുവനും, അയൽക്കാരും എല്ലാം ബോധിച്ചതുപോലെ ജീവിച്ച് ദൈവകോപത്തിന് ഇരയായി തീർന്നപ്പോൾ നീതിയോടും നിഷ്കളങ്ക തയോടും ദൈവത്തോടു കൂടെ നടന്ന് നോഹ കൃപയാൽ രക്ഷ പ്പെട്ടു (1പത്രൊസ് 3:20).

അനുസരണം കെട്ടവരാൽ സകല അടിസ്ഥാനങ്ങളും മറിഞ്ഞുപോയപ്പോൾ ഭക്തനായ നോഹ വിശ്വാസത്താൽ ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു പടുത്തുയർത്തിയ അടിസ്ഥാനം
ന്യായവിധിയെ അതിജീവിച്ചു (എബ്രായർ 11:7).

വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ശക്തമായ ഒഴുക്കിെന്റ ആഘാതം എല്ലാവീട്ടിലും ഏൽക്കുമെങ്കിലും ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ട് വീടുപണിയുന്ന നീതിമാന്റെ ഭവനം ഒഴുക്കിനെ അതിജീവിക്കും. ക്രിസ്തുവാം പാറമേൽ അടിസ്ഥാനമിട്ടു അടുക്കും ചിട്ടയോടും ആത്മീയജീവിതം നയിക്കുന്ന നീതിമന്റെ അടിസ്ഥാനം ഇളക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല.

യഥാർത്ഥ ആത്മീയ അടിസ്ഥാനം ഉള്ളവർക്ക് ഏത്
പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ഉറച്ചുനിൽക്കുവാൻ സാധിക്കും. ജീവിത സാഹചര്യങ്ങൾ എല്ലാം
പ്രതികൂലമായാലും ക്രിസ്തുവാകുന്ന പാറമേൽ

അടിസ്ഥാനം ഇട്ടു വിശ്വാസത്താൽ ജീവിക്കുന്ന
നീതിമാൻ ദൈവീക ബലം പ്രാപിച്ച് പേടമാൻ സമമായ കാലുകളാൽ ഉന്നതികളിന്മേൽ നടക്കും.

അടിസ്ഥാനങ്ങൾ തകർന്നാലും മറിഞ്ഞാലും
നീതിയോടെ ജീവിക്കുന്നവർ ചെയ്യേണ്ട ത്
നീതിമാനായ ദൈവത്തോട് ചേർന്ന് വസിക്കുക.
്രകിസ്തീയ ജീവിതം സൗഭാഗ്യമാകുന്നത് വചനധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും
ക്രിസ്തു യേശുവിലുള്ള വിശ്വാസം ദൃഢമാക്കു മ്പോഴാണ്. ക്രിസ്തുവിൽ ഭക്തിയോടെ ജീവിക്കുമ്പോൾ വിരോധികൾ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനങ്ങൾ മറിച്ചു കളയുവാൻ ശ്രമിച്ചാൽ, സഭ ഒരുമനപ്പെട്ടു കൃപാസനത്തിലേക്ക് ഒാടി അഭയം പ്രാപിക്കേണം.

ഇൗ ഭൂമിയിലെ സകല അടിസ്ഥാനങ്ങളും ഇളകിയാലും നീതിമാൻ ഒാടിപ്പോയി ഒളിക്കുകയല്ല;
പ്രത്യുത യഹോവ എന്ന ബലമുള്ള ഗോപുരത്തിലേക്ക് ഒാടിച്ചെന്നു അഭയം പ്രാപിക്കുകയാണ് പതിവ്.

ആകയാൽ നമ്മെ നിലംപരിശാക്കുവാൻ ശ്രമിക്കുന്നവരെ ശ്രദ്ധിക്കേണ്ട. നമ്മെ ഉറപ്പുള്ള പാറമേൽ ഉയർത്തുന്ന നാഥനെ മുറുകെപ്പിടിക്കാം.

ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാ
നങ്ങൾ ഇളകാത്തതുമായ നഗരത്തിൽ പ്രവേശി
ക്കുവാൻ പ്രത്യാശയോടെ കാത്തിരിക്കാം.

Comments (0)
Add Comment