ലേഖനം | ചരിത്രത്തിലെ ജപ്പാന്റെ കറുത്ത നാൾ ; ഇന്ന് ഹിരോഷിമ ദിനം | എബിൻ എബ്രഹാം കായപ്പുറത്ത്

കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ ഒരു ദിനവും അതിനെ തുടർന്നുള്ള നാളുകളും, ചരിത്രമറിയാവുന്ന ഏതൊരു ലോകജനതയ്ക്ക് മനസ്സിൽ എന്നും ഒരു വിങ്ങല് തന്നെയായിരിക്കും. അതെ ഇന്നാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ ഓഗസ്റ്റ് മാസം 6ആം തീയതി പകൽ 8 മണി കഴിഞ്ഞു 15മിനിറ്റ് ആയപ്പോൾ ജപ്പാൻ എന്ന രാജ്യത്തിലെ ഹോൺഷു ദ്വീപിലെ നഗരമായ ഹിരോഷിമയിൽ ലോകത്തിലെ തന്നെ ആദ്യത്തെ അണുബോംബ് വീണ ആ കറുത്ത ദിനം.

” ലിറ്റിൽ ബോയ് ” എന്ന പേരിട്ട അണുബോംബ് അമേരിക്ക എന്ന വൻകിട രാജ്യത്തിന്റെ അണ്വായുധ നിർമാണപദ്ധതിയിലായിരുന്ന മൻഹട്ടൻ പ്രൊജക്ട്ടിന്റെ ഭാഗമായി നിർമിച്ച സമ്പുഷ്ട യുറേനിയം ബോംബായിരുന്നു അന്ന് ഹിരോഷിമയിൽ ഏകദേശം ഒന്നരലക്ഷത്തോളം മാനവ കുലത്തിനെയാണ് അതിദാരുണമായി ഉന്മൂലനം ചെയ്യ്തത്ത്. അങ്ങനെ ഒരു വൻദുരന്തം ഉണ്ടായിട്ടും ലോകത്തിന് മുൻപിൽ തൊറ്റ് പിന്മാറാൻ കൂട്ടാക്കാതിരുന്ന ജപ്പാനെ അതെ ഓഗസ്റ്റ് മാസം 9ആം തീയതി പകൽ 11മണിയാകാൻ 5മിനിറ്റ് ഉള്ളപ്പോൾ ഒരിക്കൽ കൂടി ആക്രമിക്കാൻ അമേരിക്ക പദ്ധതി ഇട്ടു. ഇത്തവണ, പ്ലൂട്ടോണിയം ബോംബ് ആയിരുന്നു പ്രയോഗിച്ചത്. ” ഫാറ്റ് മാൻ ” എന്നായിരുന്നു അതിന്റെ പേര്.

അഗ്നിമേഘങ്ങളാൽ ഹിരോഷിമയും നാഗസാക്കിയും പുതഞ്ഞു കിടന്നു, ഒരു പുല്ലനാമ്പ് പോലും ശേഷിപ്പിക്കാതെ എല്ലാത്തിനെയും അവ ദഹിപ്പിച്ചു കളഞ്ഞു.
കണക്കുകൾ നിരത്തുവാനെങ്കിൽ 2ലക്ഷത്തിന് മുകളിൽ ജനങ്ങൾ നിമിഷനേരം കൊണ്ട് ഇല്ലാതായി, നാല്പത്തിനായിരത്തോളം ആളുകൾ അതീവഗുരുതരമായി പൊള്ളലേറ്റു. ഏകദേശം നാല്പതിനായിരം അടി ഉയരത്തിൽ വരെ പുകയും പൊടിപടലങ്ങളും കുതിച്ചു പൊങ്ങി. അന്ന് മരിക്കാത്തവരും അവർക്ക് ശേഷം പിറന്ന ജനതയും കാൻസർ പോലെയുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിക്കുകയും ശേഷം ഇന്നും അതിന്റെ അനന്തരഫലങ്ങളായി നന്നായി അനുഭവിച്ചു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.

ഇതിനെല്ലാം കാരണമായാത് 1939 സെപ്റ്റംബർ ഒന്നിന് ആരംഭിച്ച രണ്ടാം ലോകമഹായുദ്ധമായിരുന്നു. ആറ് വർഷമായി ആർക്കും പിടികൊടുക്കാതിരുന്ന ജപ്പാനെ പാഠം പഠിപ്പിക്കാൻ അമേരിക്ക കണ്ടെത്തിയ മാർഗമായിരുന്ന ഈ യൂറേനിയും-പ്ലൂട്ടോണിയം ബോംബ് പ്രയോഗം. ഒടുവിൽ 2 സ്ഥലങ്ങളും നിർജീവവമായപ്പോൾ സെപ്റ്റംബർ മാസം രണ്ടാം തീയതി ജപ്പാൻ അടിയറവ് പറഞ്ഞ കീഴടങ്ങി. അങ്ങനെ ആണ് രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചത്.

Comments (0)
Add Comment