ഹൃദയം പുതുക്കി മടങ്ങിവരൂ.

  • ഹൃദയം പുതുക്കി മടങ്ങിവരൂ

മനുഷ്യൻ ലോകത്തെ തന്റെ വിരൽത്തുമ്പിൽ തളച്ചിടുന്ന ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ആയ സോഷ്യൽ മീഡിയ എന്ന വൻ വിപ്ലവത്തിന് മുമ്പ് തന്നെ ക്രൈസ്തവ സുവിശേഷികരണ രംഗത്ത് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു തമ്പിയുടെ ഹൃദയം എന്ന ഏതാനം ചില പേജുകൾ ഉള്ള ആ കുഞ്ഞു പുസ്തകം.

തമ്പി എന്നൊരു പയ്യന്റെ ഹൃദയത്തിൽ മയിൽ,പാമ്പ്,പന്നി , തവള , കോലാട്…. അങ്ങനെ കുറെ ജീവികളുടെ ചിത്രങ്ങൾ പതിപ്പിച്ച ആദ്യ താളുകൾക്ക് ശേഷം
ദൈവ സ്നേഹം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന രൂപാന്തരം എങ്ങനെ എന്ന് വരച്ചുകാട്ടുന്ന ആ പുസ്തകം
ആ കാലത്ത് നടത്തി വന്നിരുന്ന പരസ്യയോഗങ്ങൾ, ക്രൂസൈഡുകൾ, എന്നിങ്ങനെ പല ക്രിസ്തവ യോഗങ്ങളിലും ലഭിക്കുമായിരുന്നു.
വളരെ ലളിതമായി സുവിശേഷം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ തമ്പിയുടെ ഹൃദയം എന്ന ആ കുഞ്ഞു പുസ്തകത്തിന് സാധിച്ചു എന്നതിൽ അപ്പുറം പതിനായിരങ്ങൾ അത് വായിച്ചു രക്ഷയുടെ അനുഭവത്തിൽ തിരിച്ചു വന്നു എന്നതും എടുത്തുപറയേണ്ടത് തന്നെയാണ്.

എന്നാൽ ആ കാലം മാറി, പെന്തെക്കോസ്തു സമൂഹവും, പെന്തെക്കോസ്‌കാരും.
അന്ന് ആ ട്രാക്റ്റ് വായിച്ചവരും, അത് കൈയിൽ കൊണ്ട് നടന്നവരും (എല്ലാവരും ഇല്ലെങ്കിലും ഇത് വായിച്ചു കുത്തുകൊള്ളുന്നവർ എങ്കിലും) ഇന്ന് ഒരിക്കൽ കൂടി തുറന്ന് വായിക്കേണ്ട അവസ്ഥയിൽ ആണ്

കാരണം ക്രിസ്തു പഠിപ്പിച്ചത് പ്രാവർത്തികമാക്കാൻ സാധിക്കാതെ ക്രിസ്തിവിനെ ഉപദേശിക്കുവാൻ വരെ വളർന്നു കഴിഞ്ഞു നമ്മളിൽ ചിലർ.
അന്ന് ക്രിസ്‌തു എന്ന പാറയിൽ അടിസ്ഥാനം ഉറപ്പിച്ച പലരുടെയും ഹൃദയം ഇന്ന് എവിടെയൊക്കെയോ ഇടിവുണ്ടായി ആ പഴയ ചതിയനും വഞ്ചകനും ആയ പാമ്പും, തവളയും പന്നിയും ഒകെ കേറിയിരിക്കുന്നു.
ആത്മാവിന്റെ ഫലം കായിക്കേണ്ടിയിരുന്ന നമ്മളിൽ ഇപ്പോൾ എന്ത് തരം ഫലങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്നത് തന്നെത്താൻ ശോധന ചെയ്യണ്ട സമയമാണ്.

ഇത് ഒരു നല്ല സമയമാണ്,
സാമൂഹിക അകലം പാലിച്ചാൽ വലിയ വിപത്തുകൾ ഒഴിവാക്കാം എന്ന് നാം തിരിച്ചറിഞ്ഞു കരുതലോടെ ഇരിക്കുന്ന ഈ വേളയിൽ പ്രിയരേ നമ്മുക്ക് യോഗ്യമല്ലാത്ത കാര്യങ്ങളെ നമ്മുടെ ഹൃദയത്തിൽ നിന്നും ചിന്തയിൽ നിന്നും കഴുകി കളയാം, അടിമത്തത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു ക്രിസ്തുവിൽ ജയാളികളാകാം.
ഇടിഞ്ഞുപോയ അടിസ്ഥാനങ്ങൾ നമ്മുക്ക് ഒന്ന് പുതുക്കിപണിത് ആത്മാവിന്റെ ഫലങ്ങളെ പുറപ്പെടുവിക്കുന്ന നല്ല സഹോദരനായി, നല്ല കൂട്ടു വിശ്വസിയായി, നല്ല കൂട്ടുവേലക്കാരനായി
ആ നല്ല സുവിശേഷം മറ്റു ഹൃദയങ്ങളിലേക്കും പകർന്നു നൽകാം..

ജോ ഐസക്ക് കുളങ്ങര.

Comments (0)
Add Comment