ലേഖനം | കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ | ജോ ഐസക്ക് കുളങ്ങര

വിശ്വാസികൾ എന്ന് വിളിപ്പേരുണ്ടെങ്കിലും വിശ്വാസത്തിന്റെ അളവുകോൽ വെച്ച് ഒന്ന് അളന്നാൽ പൊടി പോലും ഇല്ലാ കണ്ടുപിടിക്കാൻ എന്ന് പറയുന്ന അവസ്ഥയിലാകും ഇന്നത്തെ വിശ്വാസ സമൂഹം.

ഒന്നൂടെ ഉറപ്പിച്ചു ചോദിച്ചാൽ, ‘വിശ്വാസം അത് അല്ലെ എല്ലാം “എന്ന പരസ്യ വാചകത്തിൽ പോലും ആശ്രയിച്ചു പോകും മുമ്പേ പോയ വിശ്വാസവീരന്മാരുടെ പിൻപേ പോകുന്ന നമ്മളിൽ പലരും.

ചിലരാകട്ടെ കണ്ടും, കേട്ടും, പറഞ്ഞും അല്ലാതെ വിശ്വസിക്കില്ല താനും. വിശുദ്ധ വേദപുസ്തകം പഠിക്കുമ്പോൾ വിശ്വാസികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. സ്വയം വിശ്വസിച്ചവരേയും, കുടുംബമായി വിശ്വസിച്ചവരെയും. വിശ്വാസ സമൂഹത്തെയും നമുക്ക് അതിൽ കാണാം.

തന്റെ കാലത്തൊരു ജലപ്രളയത്തിൽ സകല ജഡത്തെയും നശിപ്പിക്കാനുള്ള’ ദൈവ ഉദ്ദേശത്തെ കുറിച്ച്‌ അറിവു ലഭിച്ചപ്പോൾ നോഹയുടെ വിശ്വാസം പതറിപ്പോയില്ല.​ ഇത്ര വലിയോരു വിപത്ത്‌ ഉണ്ടാകുമെന്ന ഉറച്ച ബോധ്യത്തോടെതന്നെ നോഹ യഹോവയുടെ കൽപ്പന അനുസരിച്ചു: “നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.” (ഉല്‌പത്തി 6:14, 15) പെട്ടകത്തെ സംബന്ധിച്ച ദൈവത്തിന്റെ നിർദേശങ്ങൾ പൂർണമായും അനുസരിക്കുന്നത്‌ എളുപ്പമല്ലായിരുന്നു. എന്നിരുന്നാലും, “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്‌തു.” വാസ്‌തവത്തിൽ, “അങ്ങനെ തന്നേ അവൻ ചെയ്‌തു.” (ഉല്‌പത്തി 6:22) തന്റെ ഭാര്യയുടെയും പുത്രന്മാരായ ശേമിന്റെയും ഹാമിന്റെയും യാഫെത്തിന്റെയും അവരുടെ ഭാര്യമാരുടെയും സഹായത്തോടെയാണ്‌ നോഹ ഇതു ചെയ്‌തത്‌. യഹോവ ആ വിശ്വാസത്തെ അനുഗ്രഹിച്ചു. ഇന്നത്തെ കുടുംബങ്ങൾക്ക്‌ എത്ര മികച്ച ദൃഷ്‌ടാന്തം!
ആ പ്രളയം ഭൂമിയെ മൂടിയ ശേഷം ആരാറാത്തു പർവതതിൽ ഉറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഉണങ്ങിയ നിലത്തേക്കു കാലെടുത്തു വെക്കാൻ കഴിഞ്ഞതിൽ നോഹയും കുടുംബവും എത്ര സന്തുഷ്ടർ ആയിരുന്നിരിക്കണം.

യേരിഹോവിൽ നിന്നും യെരുശലേമിലേക്കുള യേശുവിന്റെ യാത്രയിൽ വഴിയരികിലായി ഒരു കുരുടൻ ഭിക്ഷയാചിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണുവാൻ കഴിയും. ആളുകളുടെ തിക്കും തിരക്കും മനസിലാക്കാനിടയായ അയാൾ ചോദിച്ചു: ‘‘എന്താണിത്?’’ ഉടനേ ആരോ ഒരാൾ പറഞ്ഞു ‘‘നസ്രായനായ യേശു ഇതിലെ കടന്നുപോവുകയാണ്.’’

നസ്രായനായ യേശു എന്നു കേട്ട നിമിഷം അയാൾ ഉച്ചസ്വരത്തിൽ വിളിച്ചു ‘‘യേശുവേ, ദാവീദ് പുത്രാ, എന്നോടു കരുണകാട്ടേണമേ.’’ ജീവിതത്തിൽ ഇത് വരെ ഒന്നും തന്നെ കണ്ടിട്ടില്ലാത്ത ആ മനുഷ്യന്റെ ഉളിലെ വിശ്വാസം ആണ് ആ ഉറക്കെ ഉള്ള നിലവിളി. യേശു തന്റെ ഇരു കൈകൾ കൊണ്ടും അയാളുടെ കണ്ണുകളിൽ സ്പർശിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു. ‘‘നീ കാഴ്ച പ്രാപിക്കുക. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.’’ യേശുവിന്റെ വാക്കുകൾ കേട്ട നിമിഷം അയാൾ കണ്ണുകൾ തുറന്നു അയാൾക്ക് കാഴ്‌ച ലഭിച്ചു.

ഇനിയും നേരിട്ട് കണ്ടിട്ടില്ലാത്ത അനേകം സാഹചര്യങ്ങളിൽ അത്ഭുതങ്ങൾ നടന്നതായി ബൈബിളിലിൽ നമുക്ക് കാണുവാൻ കഴിയും. എന്ത് കൊണ്ട് ഈ രണ്ട് ഉദാഹരണങ്ങൾ ഇവിടെ എടുത്തു എന്ന് ചിന്തിച്ചാൽ. നോഹയിലൂടെ ഒരു കുടുംബം മുഴുവൻ കാണാത്ത കാര്യങ്ങൾ അനുസരിച്ച് ദൈവത്തിൽ വിശ്വസിച്ചപ്പോൾ കുരുടൻ സ്വയം തന്നെത്താൻ സമർപ്പിക്കുകയാണ്. കാണാത്ത കാര്യങ്ങൾക്കു വേണ്ടി വിശ്വസിക്കുക അതിനായി സമർപ്പിക്കുകയും ചെയുക എന്നതാണ് അവർ ഇവിടെ നമ്മെ പഠിപ്പിക്കുന്നത്.

അതേ മുൻപിലുള്ള സാഹചര്യങ്ങളൾ ഏതും ആയി കൊള്ളട്ടെ , നേരിടുന്ന പ്രതിസന്ധി എത്ര വലിയതും ആയിത്തീരട്ടെ ,വാക്ക് പറഞ്ഞവൻ വിശ്വസ്ത്തനാണ്‌, അവൻ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല.

കർത്താവിന്റെ വാക്കുകൾ അനുസരിച്ച് ആ വാക്കിന് ഞങ്ങൾ വല ഇറക്കാം എന്ന് പറഞ്ഞ ശിമോൻ പത്രോസിനെ പോലെ അവനിൽ വിശ്വസിച്ചു വല ഇറക്കാൻ തയ്യാറാകൂ ഒരു വലിയ മീൻകൂട്ടം കിട്ടിയത് പോലെ നിങ്ങളിടെ ജീവിതവും അനുഗ്രഹികപ്പെടുവാൻ പോകുന്നു. വിശുദ്ധ ബൈബിൾ ഇപ്രകാരം പഠിപ്പിക്കുന്നു.
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു, അതേ വിശ്വസിക്കുക നിന്റെ മേൽ ഉള്ള വാഗ്ദ്ധതങ്ങൾക്ക് കർത്താവ് ഉത്തരവാദി ആയിരിക്കുന്നു. അത് നിറവെറുക തന്നെ ചെയ്യും.
ആയതിനാൽ ഉറപ്പും ധൈര്യവും ഉള്ളവർ ആയിരിക്ക അവനിൽ തന്നെ അശ്രയം വെക്കുക, അവൻ എല്ലാം നന്മക്കായി ചെയ്യുന്നവൻ ആകുന്നു.

Comments (0)
Add Comment