കർത്താവേ ഞാൻ എന്ന ഈ കഴുതയെ തിരഞ്ഞെടുക്കൂ | ജോ ഐസക്ക് കുളങ്ങര

അപ്പുറത്തുള്ള ഗ്രാമത്തിലെ വലിയ ശബ്ദ കോലാഹലങ്ങൾ കണ്ടിട്ടും കേട്ടിട്ടും ഈ തെരുവിൽ ഒരു കയറിനാൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു ആ കഴുത.

അതേ.,
പറയുമ്പോൾ തന്നെ ബുദ്ധിശൂന്യതയുടെയും, വിഡ്ഢിത്വത്തിന്റെയും പര്യായമായി നാം കാണുന്ന പാഴ് മൃഗം തന്റെ ജീവിതാസ്ഥയെ പറ്റി ഒരു നിമിഷം ചിന്തിച്ചു പോകുകയാണ്.

മനുഷ്യർ യാത്ര ചെയ്യാനും സാധനങ്ങൾ ചുമക്കാനും സ്ഥിരമായി ഉപയോഗിക്കുന്നു. എങ്കിലും വേണ്ട പരിഗണനയോ, സമയത്ത് ആഹാരമോ, ജീവിതത്തിൽ അല്പം സന്തോഷമോ ലഭിക്കുന്നില്ല. തങ്ങളുടെ ഉപയോഗം കഴിഞ്ഞു ആരാലും വലിച്ചെറിയപ്പെടുന്നതും, കല്ലെറിഞ്ഞു ആട്ടി പായിക്കപ്പെടുന്നു ഞാൻ.

എന്ത് ജീവിതമാണ് കർത്താവേ ഇത്?

പരിഭവങ്ങളും വിഷമങ്ങളും  മനസ്സിൽ ഒതുക്കി അങ്ങനെ കിടക്കുന്ന നേരത്താണ് രണ്ട്‌ പേർ വന്ന് തന്റെ കെട്ടഴിക്കുന്നത്. 

ഒരു വാക്ക് പോലും എതിർപ്പ് പറയാതെ അവരോടൊപ്പം പോയ ഞാൻ ജീവിതത്തിൽ ഇതുപോലെ ഒരു സന്ദർഭം നേരിട്ടിട്ടില്ല. യേശു എന്നൊരു വ്യക്തി എന്നെ തനിക്ക് യാത്ര ചെയ്യുവാൻ തിരഞ്ഞെടുത്തിരിക്കുന്നു. വലിയോരു പുരുഷാരം അവിടെ കൂടിയിരിക്കുന്നു. മുൻപ്‌ പല തവണ ഈ ഗ്രാമത്തിലൂടെ ഭാരവും ചുമന്നു നടന്നിട്ടുണ്ട് എങ്കിലും ഈ ഭാരം ഞാൻ അറിയുന്നില്ല.

ആ ആള്കൂട്ടത്തിലിടയിലൂടെ ഞാൻ എന്റെ കണ്ണുകൾ ഓടിച്ചപ്പോൾ
എന്നെ കല്ലെറിഞ്ഞു ഓടിച്ചവർ എനിക്കായി പരവതാനി വിരിക്കുന്നു.

ഞാൻ പോകുന്ന വഴി ഒക്കെയും അവർ മരത്തിന്റെ ഇലകളാൽ വഴികൾ ഒരുക്കുന്നു.

എന്റെ മുകളിൽ ഇരിക്കുന്ന ആ വലിയ മനുഷ്യൻ ഒരു യോഗ്യതയും ഇല്ലായിരുന്ന എന്നെ തന്റെ യാത്രക്കായി കൂടെ കൂട്ടിയപ്പോൾ എന്നെ പരിഹസിച്ചവർ പോലും ഹോശാന പാടുന്നു നിർത്തം ചെയുന്നു.

ഹാ’ എന്തു ഭാഗ്യവാനായ കഴുതയാണ് ഞാൻ?. ഒരു പക്ഷെ എന്റെ കെട്ടഴിച്ചു കൊണ്ടു വരുമ്പോൾ വരുവാൻ ഞാൻ വിസമ്മതിച്ചു എങ്കിലോ?
ഇല്ലാ ഇത് എന്റെ കണ്ണ്നീർ കണ്ട് ദൈവം തിരഞ്ഞെടുത്തതാണ്.
അതേ കർത്താവിന് എന്നെ കൊണ്ട് ആവശ്യം ഉണ്ട്.
വരുവാൻ ഉള്ള നല്ല നിമിഷങ്ങളെയും അത്ഭുത പ്രവർത്തികളും കണ്ട് അറിഞ്ഞു യേശുവിനെയും ചുമന്നു കഴുത മുൻപോട്ടു നടന്നു..

പ്രിയ സുഹൃത്തുക്കളെ എല്ലാവരാലും തള്ളപ്പെട്ടു, പരിഹാസം ഏറ്റു , ഒന്നിനും കൊള്ളാത്തവൻ എന്ന് മുദ്രകുത്തി ലോകം ദുഷിക്കുമ്പോൾ ഒരു നിമിഷം നീ നിത്യ രക്ഷകനായ യേശുവിനു നിന്റെ ജീവിതം സമർപ്പിക്കാൻ തയ്യാറാകൂ. നിന്നെ നിന്ദിക്കുന്നവരുടെ മുൻപിൽ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. ജീവിതത്തിലും ഒറ്റപ്പെടലുകളും. നിന്ദകളും , പ്രയാസങ്ങളും കടന്നു വരുമ്പോൾ അതിൽ നിരാശരാകാതെ നമുക്ക് പറയുവാൻ സാധിക്കട്ടെ
‘കർത്താവിന് ഈ എന്നെ കൊണ്ട് ആവശ്യം ഉണ്ട്..’
‘ അതേ കർത്താവിന് ഈ കഴുതയെ കൊണ്ട് ആവശ്യം ഉണ്ട്’

Comments (0)
Add Comment