ചെറു ചിന്ത | ആത്മീയതാ; ഒരു അഭിനയമല്ല, അത് ഒരു അനുഭവമാണ്

എബിൻ ഏബ്രഹാം കായപ്പുറത്ത്

പ്രിയമുള്ളവരേ, കഴിഞ്ഞ ചില മാസങ്ങളായി, നമ്മുടെ ഈ കേരളക്കര നാം ഇന്ന് വരെ കാണാത്തതും കേൾക്കാത്തതുമായ ഇരുൾ മൂടിയ വ്യസനം നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് കടന്നു പൊക്കോണ്ടിരിക്കുന്നത്.
മനുഷ്യൻ മനുഷ്യനോട് എതിർക്കുന്നു, ജാതി ജാതിയോട് പോരാടുന്നു, ഇതിൽ എല്ലാമുപരി പ്രകൃതിയും ഭൂമിയും തനിക്ക് പറഞ്ഞിട്ടുള്ള സമനിലം വിട്ട് വീഞ്ഞ് കുടിച്ച ഒരു മത്തനെ പോലെ പെരുമാറുന്നു. ( ഇത് എല്ലാം ഈറ്റ് നോവിന്റെ ആരംഭമത്രെ)
എന്തിനേറെ പറയുന്നു, ഒരു ശരാശരി നിരീശ്വരവാദിയുടെ നാവിൽ നിന്നും പോലും ” എന്റെ ദൈവമേ, എന്ത് അവസ്ഥയാ ഇത് ” എന്ന് കേൾക്കുവാൻ പോലും ഇടയായി.

എങ്ങും ഭയം നിമിത്തം, ദൈവത്തോടുള്ള പ്രാർത്ഥനകൾ, എവിടെയും ഉത്കണ്ഠ നിറഞ്ഞ ദൈവത്തോടുള്ള പരാതികൾ.
സേവിക്കുന്ന മൂർത്തിയെ മനുഷ്യരിൽ നിന്ന് സംരക്ഷിക്കാൻ മറ്റുചിലർ..

പ്രിയമുള്ളവരേ, എനിക്ക് നിങ്ങളോട് പങ്ക്വയ്ക്കുവാൻ ഉള്ളത് എന്തെന്നാൽ, കേവലം കാര്യസാധ്യത്തിന് വേണ്ടി മാത്രമായി തീരരുത് നിന്റെ ഉപവാസങ്ങൾ, വെറുതെ പരാതി പറയാൻ വേണ്ടി മാത്രമാകരുത് നിന്റെ പ്രാർത്ഥനകൾ.
നാം വിശ്വസിക്കുന്നത് പോലെ, പ്രാർത്ഥന എന്നാൽ ദൈവത്തോട് സംസാരിക്കുന്നത് അത്രെ..
ഇന്ന് നാം പൊതുവെ കണ്ടു വരുന്ന ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ
ഒരു പ്രവണത എന്തെന്ന് വെച്ചാൽ, നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു കഷ്ടം ഉണ്ടായാൽ അപ്പോൾ മാത്രമേ നാം മുഴങ്കാലിൽ ഇരിക്കാൻ ശ്രമിക്കു, അപ്പോൾ മാത്രമേ നാം ഉപവാസം വിളംബരം ചെയ്യൂ. അവസാനം കാര്യം സാധിച്ചു കഴിഞ്ഞാലോ, പിന്നെല്ലാം പഴയ പോലെ തതൈവ.
എന്നാൽ ഇങ്ങനെ തന്നെയാണോ വേണ്ടത് എന്ന് നമ്മുക്ക് നമ്മുടെ മനസാക്ഷിയോട് ചോദിച്ചു നോക്കാം.
ഒരു മകൻ/മകൾ തന്റെ അപ്പനോട് സംസാരിക്കുന്നത് പോലെ തന്നെയാവണം നാം നമ്മുടെ ദൈവത്തോട് സംസാരിക്കേണ്ടത്. അങ്ങനെ ഒന്ന് കേൾക്കാൻ നമ്മുടെ സ്വർഗ്ഗീയ താതൻ ഏറെ കൊതിക്കുന്നുണ്ട്.

മത്തായി 6:5 – 8 വരെ ഉള്ള വാക്യങ്ങൾ പരിശോധിച്ചു നോക്കിയാൽ നമ്മുക്ക് കുറച്ചും കൂടെ വ്യക്തത ലഭിക്കും ;

5) നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
6) നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
7) പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.
8) അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.

നമ്മൾ, നമ്മുക്ക് ലഭിച്ച ഈ വിലയേറിയ ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒക്കെ ഒഴിഞ്ഞിരിക്കുമ്പോൾ, ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ, ” എന്റെ ആത്മീയ ജീവിതം, യഥാർത്ഥത്തിൽ ഒരു അഭിനയമാണോ അതോ അനുഭവമാണോ എന്ന് ”

മനസ്സ് കൊണ്ട് ദൈവത്തോട് അടുക്കുക. മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്ത് തന്നെ നിനച്ചാലും നിങ്ങളുടെ മനം കലങ്ങി പോകരുത്. പ്രാർത്ഥനയിൽ ഉറ്റിരിപ്പിന്, എല്ലാറ്റിനിം സ്ത്രോത്രം കരെറ്റിൻ.
അപ്പോൾ നിങ്ങൾ ശരിക്കും അനുഭവിച്ചറിയും ആ സ്വർഗ്ഗീയ സാന്നിധ്യം, നിങ്ങൾ പോലും അറിയാതെ നിങ്ങൾ അനുഭവിക്കും ആ സ്വർഗ്ഗീയ സമാധാനം.
അത് ഈ ലോകത്തിനോ, മനുഷ്യർക്കോ, ഭാര്യക്കോ, ഭർത്താവിനോ, മക്കൾക്കോ, അമ്മയപ്പൻമ്മാർക്കൊ, ആർക്കും തരാൻ കഴിയുന്നതല്ല. അത് നിങ്ങളും സ്വർഗ്ഗസ്ഥനായ ദൈവവും തമ്മിലുള്ള ബന്ധതിന്റെ അടിസ്ഥാനത്തിലായിരിക്കും.
എന്തെന്നാൽ ആത്മീയത എന്നാൽ ഒരു അഭിനയമല്ല, അത് ഒരു അനുഭവമാണ്.

സ്വർഗ്ഗീയ പിതാവ്, ഏവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ !!!!

Comments (0)
Add Comment