കണ്ണാടിയിലെ കാഴ്ചകൾ | ജോ ഐസക്ക് കുളങ്ങര

നാം ആരായിരിക്കണം..?
എങ്ങനെ ആയിരിക്കണം..? എന്നുള്ള ചോദ്യങ്ങൾ മറ്റാരെക്കാൾ അധികം അവനെ അലട്ടികൊണ്ടിരുന്നു, എന്നാൽ ഗുരുവിനോടുള്ള ഭയം കൊണ്ടോ മറ്റുള്ളവർ എന്തു ചിന്തിക്കും എന്നത് കൊണ്ടോ അവൻ പുറത്ത് പറയുവാൻ മടിച്ചു.
ചെയ്യുന്ന ഓരോ പ്രവർത്തികളിലു० ആത്മവിശ്വാസം നഷ്ടപെട്ടവനെപോലെ അവൻ ആയി തീരുന്നത് കണ്ടപ്പോൾ , ഗുരു ഒരുദിവസം അവനെ തന്റെ അരികിൽ വിളിച്ചു കാര്യങ്ങൾ തിരക്കി.

അവൻ ഇപ്രകാരം പറഞ്ഞു.
ഗുരോ “മനുഷ്യരായി നാം ഈ ഭൂമിയിൽ അവതരിച്ചു, മനുഷ്യനായി തന്നെ നാം ഒരുനാൾ മരിക്കും.
ഇതിനിടക്കുള്ള ജീവിതത്തിൽ നാം ആരായിരിക്കണം ? നാം എങ്ങനെ ആയിരിക്കണം?”
ചെയ്തു തീർക്കുവാൻ വളരെയധികം കാര്യങ്ങൾ, ബന്ധങ്ങൾ, കടപ്പാടുകൾ, ജീവിതത്തിനായുള്ള പെടാപാടുകൾ ഇവയെല്ലാം അതിനിടയിലു० ..”
അവൻ പറഞ്ഞുകൊണ്ടേ ഇരുന്നു..

ഇതെല്ലാം വളരെ സൗമ്യനായി കേട്ടുകൊണ്ടിരുന്ന ഗുരു അവനെ ഒരു വലിയ കണ്ണാടിയിയുടെ മുൻപിൽ കൊണ്ടുചെന്ന് നിർത്തി..
അപ്പോളും അവൻ ആവർത്തിച്ചു “അങ്ങു ദിവസവും വന്നു നിന്നു മുഖം നോക്കുന്ന കണ്ണാടിയല്ലേ ഇത് എന്തിനാണ് എന്നെയും ഇതിന്റെ മുൻപിൽ പിടിച്ചുനിർത്തുന്നത് സൗന്ദര്യം ആസ്വാദനത്തിനു പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ല ഗുരോ ഞാൻ” അവൻ കൂട്ടി ചേർത്തു.
എന്നാൽ അല്പംനേരം മൗനമായി നിന്ന ഗുരു ഇപ്രകാരം പറഞ്ഞു

“പ്രിയ കുഞ്ഞേ, കണ്ണാടി മുഖ സൗന്ദര്യം ആസ്വദിക്കുവാൻ വേണ്ടി മാത്രം അല്ലാ, അതിൽ നാം കാണേണ്ടത്ത് നമ്മേ തന്നെയാണ്. നമ്മുടെ അത്രയും വലിപ്പമുള്ള ഓരോ ചില്ല് കണ്ണാടിയാണ് നാം ഓരോരുത്തരും. അതിൽ മറ്റുള്ളവരുടെ കണ്ണുകൾ കൊണ്ടു നമ്മെ നോക്കുമ്പോൾ നാം ചെയ്യുന്ന നല്ല പ്രവൃത്തികൾ ആയിരിക്കണം പ്രതിബിംബിക്കാൻ.. ആ നല്ല പ്രവൃത്തികളുടെ സൗന്ദര്യത്തിൽ നമ്മെ കാണുന്നവരുടെ മനസ്സ് നിറയണം. അങ്ങനെ മനസ്സ് നിറഞ്ഞു അവർ സന്തോഷിക്കുമ്പോൾ അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിയും.. അതു വഴി അവർക്ക് സ്വന്തം പ്രവൃത്തികളെ ഒന്ന് വിലയിരുത്തി നോക്കുവാനുള്ള തോന്നൽ ഉളവാക്കുവാനു० കഴിയുന്നു.

അഴുക്കുള്ള മലിനപ്പെട്ട ഒരു കണ്ണാടിയിൽ നോക്കുവാൻ ആരും തന്നെ ആഗ്രഹിക്കുന്നില്ല .
എന്നാൽ, തെളിഞ്ഞു വൃത്തി ഉള്ള തിളക്കമുള്ള കണ്ണാടിയിൽ ആളുകൾ ശ്രദ്ധിക്കുന്നു”.

നമ്മുടെ ജീവിതമാകുന്ന കണ്ണാടിയും മലിനപ്പെടാതെ തിളക്കമുള്ളതാകട്ടെ. അപ്പോഴേ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാകുകയുള്ളൂ. .. എന്നാൽ ഇവ എല്ലാം ഉണ്ടെങ്കിലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ മതി എന്നെന്നേക്കുമായി ആ ചില്ലു കണ്ണാടി തകർന്നു വീഴുവാൻ. അത് പോലെ ജീവിത്തിലും ചെറിയ ചെറിയ അശ്രദ്ധ വലിയ തകർച്ചയിലേക്ക് നമ്മേ തള്ളി വിട്ടേകാം… ഇത്രയും പറഞ്ഞു ഗുരു തന്റെ ധ്യാനത്തിലേക് മടങ്ങി..

നമ്മുടെ ജീവിതമാകുന്ന കണ്ണാടിയിൽ ഈ ലോകത്തിലെ ദുഷ്പ്രവൃത്തികളുടെ അഴുക്കുകൾ പുരളാതെ കാത്തു സൂക്ഷിച്ച്, മറ്റുള്ളവർക്ക് നല്ല മാതൃകയാകുവാൻ നമുക്കു० ശ്രമിക്കാം, നമ്മുടെ ഓരോ പ്രവർത്തികളും മറ്റുള്ളവരിൽ സന്തോഷം ഉളവാക്കുന്നവ ആയിരിക്കട്ടെ..

ഞാൻ എന്ന എന്നിലെ കണ്ണാടി മറ്റുള്ളവരിലേക്ക് നല്ല അനുഭവം നൽകട്ടെ..

Comments (0)
Add Comment