ലേഖനം | നന്ദിയേകീടാതിരിക്കുവാനാകുമോ ? | ലിജു ജോയ് (ബാംഗ്ലൂർ)

ലിജു ജോയ് (ബാംഗ്ലൂർ)

ദൈവത്തിന്റെ നന്മകൾ അവർണ്ണനീയമാണ്. നാം എത്ര സ്തുതിച്ചാലും മതിവരാത്ത ആത്മീക ഭൗതീക നന്മകൾ ആണ് ദൈവം നമുക്കായി ദാനമായി നൽകിയിരിക്കുന്നത്. ഭൂതകാല ജീവാവസ്ഥകൾ ഇന്നിന്റെ ജീവിതവുമായി തട്ടിച്ചു നോക്കിയാൽ അത്ഭുതാവഹമാണ്. പക്ഷെ നിരാശപ്പെടുത്തുന്ന ചിലതു നമ്മുടെ ജീവിതഅവസ്ഥകളിൽ കൂടി പോകുമ്പോൾ നാം തീർത്തും അപഹാസ്യരായി തീരാറുണ്ട്. ചിലതു നമ്മൾക്കു നഷ്ടമായാൽ മാത്രമേ  മറ്റൊരു അനുഗ്രഹം ദൈവം  നൽകുകയുള്ളൂ.  ഒരു പക്ഷെ ആ നഷ്ടപ്പെടിൽ നമ്മുക്ക് ഒരു വേദന ആയി മാറിയേക്കാം. എന്നാലും  ഇപ്പോൾ നാം ചിന്തിച്ചാൽ മനസിലാകും ഏല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തതാണെന്ന്.

അർഹിക്കാത്ത നന്മയല്ലാതെ തമ്പുരാൻ ഒന്നും നമ്മുടെ ജീവിതത്തിൽ ചെയ്കയില്ലല്ലോ.  ഇപ്പോൾ നാം ആയിരിക്കുന്ന ജോലി, സ്ഥാപനം,നന്മ, അങ്ങനെ പല കാര്യങ്ങൾ  എന്റെ കഴിവുകൊണ്ടാണ് നേടിയതെന്ന് ഒരിക്കലും നമുക്ക് പുകഴുവാൻ കഴിയില്ലല്ലോ. എല്ലാം തമ്പുരാന്റെ ദാനം മാത്രം.   എന്നാൽ  കാലഘട്ടങ്ങളിൽ നമ്മുക്ക് ദൈവം ധാരാളം നന്മകൾ തന്നപ്പോൾ ദൈവത്തെ വേണ്ടാതായി. ചില വർഷങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ  നമ്മുടെ ആദിമ പിതാക്കന്മാർ എങ്ങനെയാണ് ദൈവത്തിന്  മഹത്വം കൊടുക്കുന്നതെന്ന് ചിന്തിക്കുന്നതു നന്നായിരിക്കും. ആ ആത്മീകാനുഭവത്തിലേക്കു മടങ്ങി പോകുവാൻ ഇന്നു സാധിക്കുന്നുണ്ടോ.. ഇന്ന് സൗകര്യങ്ങൾ കൂടുമ്പോൾ ദൈവത്തെ ആർക്കും വേണ്ട.പണ്ടൊക്കെ സന്ധ്യ ആകുമ്പോൾ പല ഭവനങ്ങളിലും കുടുമ്പ പ്രാർത്ഥന കാണാറുള്ള ഒരു പതിവ് ഉണ്ടായിരുന്നു.  പക്ഷെ ഇന്നു തുലോം വിരളം.എല്ലാം ലഭിച്ചു കഴിയുമ്പോൾ ഇനിയെന്തിനു ദൈവം, ദൈവഭയം എന്നുള്ള മനോഭാവം മാറ്റുക.നമ്മൾ ഇപ്പോൾ ആയിരിക്കുന്നത് ഓർക്കുക. ലോകം നാശത്തിന്റെ വക്കിലാണ് എന്നുള്ള ഒരു വലിയ ചിന്ത നാം മറന്നുപോകരുത്.സമയം അതിക്രമിച്ചിരിക്കുന്നു, കാഴ്ചപ്പാട് മാറിയേ പറ്റു.കർത്താവിന്റെ വരവ് അടുത്ത് എന്നു ലോക സംഭവങ്ങൾ വിളിച്ചറിയിക്കുന്നു. ഇന്ന് വരെ കണ്ടിട്ടില്ലാത്ത വലിയ ഭൂകമ്പം,പെരുമഴ,കൊടുംകാറ്റ്,വരൾച്ച, പകർച്ചവ്യാധി,കലഹം,എന്നിങ്ങനെ പല വിധ പ്രശ്ങ്ങളാൽ ലോകം മുമ്പോട്ടു  അതിവേഗം ഓടിക്കൊണ്ടിരിക്കുന്നു.
ആരെ വിഴുങ്ങണമെന്നു നോക്കി പിശാച് ഊടാടി  നടക്കുന്നു.അതിൽ ഒന്നും വീണു പോകാതെ നമ്മൾ സൂക്ഷിക്കണം. ദൈവത്തെ മറന്നുപോകുന്നവരായി തീരാതെ ദൈവം നൽകി തന്ന എല്ലാ നന്മയ്ക്കും നന്ദി ഏകി നാം ദൈവത്തെ നിത്യം സ്തുതിക്കുന്നവരായി തീരട്ടെ.

Comments (0)
Add Comment