ജീവിതം ദൈവരാജ്യ നിലവാരത്തിൽ

അലകസ് പൊൻവേലിൽ, ബെംഗളൂരു.

ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ആദാമിനെ ഉരുവാക്കിയപ്പോൾ പുലർത്തിയിരുന്ന പ്രതീക്ഷയും അവർ കാത്തു സൂക്ഷിക്കേണ്ട  ജീവിതനിലവാരത്തിനും ഒരിക്കലും ഭംഗം വരണമെന്നും നശിക്കണം എന്നും ആഗ്രഹിച്ചിരുന്നില്ല, പക്ഷെ അതാഗ്രഹിച്ചത് എവിടെയും കടന്നുവരുന്ന നാശം മാത്രം ആഗ്രഹിക്കുന്ന പിശാച് മാത്രം ആണ് എങ്കിലും ദൈവ ഇഷ്ടം പൂർത്തീകരിപ്പാൻ  കൃപ ലഭിച്ച നോഹയും  അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അബ്രഹാമും എവിടെയും തന്നെ കാണുന്ന ദൈവത്തെ തിരിച്ചറിയുന്ന യോസേഫും ഇങ്ങനെ നിരവധി ഭക്തന്മാർ  മുന്നോട്ട് വരുന്നതായി നാം കാണുന്നു, പാപ മലീമസവും ദുഷ്ടാധിപത്യം പെരുകിയ ലോകത്തിനു നാശം മാത്രവും, അനുസരിക്കുന്ന നോഹക്ക് പ്രളയത്താൽ ശുദ്ധീകരിച്ച  പുതിയ ഭൂമിയും, വിശ്വാസത്തിലൂടെ അനുസരണം തെളിയിച്ച അബ്രഹാമിന് വാഗ്ദത്ത ദേശം എന്ന അവകാശവും, ആ ഒരു ദർശനം പ്രാപിച്ച അബ്രാഹാമിന്റെ കണ്ണിന് നീരോട്ടം ഉള്ളതോ പച്ചപ്പുള്ളതോ വലുതല്ല.  ദൈവം ശിൽപ്പിയായ് നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരത്തിനായ് കാത്തിരുന്നു. യോസേഫും, ഇയ്യോബും, മോശയും ചുറ്റും കാണുന്ന സൗഭാഗ്യങ്ങളിൽ മയങ്ങിപ്പോകാതെ ഹ്യദയത്തോടു ചേർത്തുനിർത്തിയത് ജിവിച്ചിരിക്കയും വർദ്ധിക്കുകയും ചെയ്യേണ്ടതിനായുള്ള ദൈവീക പ്രമാണം ആയിരുന്നു, അതിനു പ്രാധാന്യം നഷ്ടപ്പെടുന്നതായി തോന്നുന്ന രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും കാലത്തും ദാവീദും ശമുവേലും, എസ്രായും നെഹമ്യാവും  ദർശനം പ്രാപിച്ച ദാനിയേലും ത്യാഗനിർഭരവും, സ്വയമോഹങ്ങളെ കീഴടക്കി മുൻപിൽ കാണുന്ന ഭൗമ പ്രലോഭനങ്ങളെയും അടക്കി ഉന്നത നിലവാരത്തിൽ ജീവിച്ചത് അതിന് തെളിവാണ്

എല്ലാകാലത്തേയും പ്രസക്തമായ സന്ദേശം ദൈവാധിപത്യവും ദൈവഹിതം നിറവേറുന്നതുമായ രാജ്യ ദർശനം തന്നെയാണ്, നമ്മുടെ കണ്മുൻപിൽ കാണുന്ന ഈ ദൃശ്യലോകത്തെ അദൃശ്യ തലത്തിൽ നിയന്ത്രിക്കുന്ന പിതാവിന്റെ രാജ്യം ആണ് അത്.   ദൈവ രാജ്യമോ, സ്വർഗരാജ്യമോ ഏതുപേരിലും അയിക്കൊള്ളട്ടെ ആശയം ഒന്നു തന്നേ. ഈ പഴയനിയമ ഭക്തന്മാർ വിശ്വമോഹങ്ങളിൽ വഞ്ചിക്കപ്പെടാതെ വിശുദ്ധിയിൽ തുടർന്നത് അവരുടെ  ഹൃദയത്തെ ഗ്രസിച്ചിരുന്നത് ദൈവം ശിൽപ്പിയായ് നിർമിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ ദൈവരാജ്യ ദർശനം തന്നെയായിരുന്നു. മറ്റാരേക്കാളും എന്തിനേക്കാളും ദൈവവും  തന്റെ സാന്നിധ്യവും  ആയിരുന്നു അവർക്ക് ഏറെ പ്രിയം.

യേശു ക്രിസ്തുവിന്  പറയുവാനായി ഒരു പ്രസംഗവും, പ്രോത്സാഹിപ്പിക്കുവാനായി  ഒരു പ്രബോധനവും, പ്രാർത്ഥിക്കുവാനായി ഒരു വിഷയം ഉണ്ടായിരുന്നെങ്കിൽ അതൊക്കെ ദൈവരാജ്യ സംബന്ധമായത്  മാത്രം ആയിരുന്നു.  തന്റെ അർദ്ധസഹോദരൻ മുന്നോടിയായ് തുടങ്ങിവെച്ചതും അതിനു ശേഷം മൂന്നര വർഷമായി യാതൊരു ആവർത്തന വിരസതയും തോന്നാതെ നമ്മുടെ കർത്താവ്  പഠിപ്പിച്ചതും ഈ സന്ദേശമായിരുന്നു. കാല തികവിങ്കൽ വെളിപ്പെട്ട പിതാക്കന്മാരുടെ ഹൃദയത്തോടു ചേർത്തു നിർത്തിയ ഈ സന്ദേശം ആദ്യം യോഹന്നാനും പിന്നീട് കർത്താവും ഒട്ടും ഗൗരവം വിടാതെ അറിയിക്കുന്നു, തന്നെ പിൻ ഗമിക്കുന്ന പുരുഷാരത്തെ കാണുമ്പോൾ  മലമേൽ കയറിപോകുന്ന കർത്താവ്  ഒപ്പംനിൽക്കുന്ന ശിഷ്യഗണത്തോട് പറഞ്ഞു തുടങ്ങുന്ന സന്ദേശവും ഇതു തന്നെയാണ് ഈ ലോകത്തിലെ കാഴ്ചകളും കേൾവികളും കണ്ടിട്ടും തൃപ്തരാകാത്തവരായ( സഭാപ്രസംഗി 1:8, 5:10,11, സദൃശ്യ 27:20 30:15,16 വെളിപ്പാട് 7:16,17)  നിങ്ങൾക്ക് മാത്രം ഉള്ളതാണ് സ്വർഗ്ഗരാജ്യത്തിന്റെ ഈ സമൃദ്ധമായ അനുഭവങ്ങൾ, വീണ്ടും പ്രാർത്ഥനയിൽ ഇതേകാര്യം തന്നേ ആവർത്തിക്കുന്നു പ്രാർത്ഥിപ്പാൻ മറ്റൊരു വിഷയം ചിന്തിക്കുന്നതിന് മുൻപ് നിങ്ങളുടെ പ്രാർത്ഥനാ വിഷയം, (ജീവിതവും)  ദൈവമഹത്വവും ദൈവരാജ്യവും തന്നെ ആകട്ടെ (കാരണം  ജീവിതം ഇല്ലാതെ തെരുക്കോണുകളിലും, പ്രധാനസ്ഥലത്തും പ്രാർത്ഥിക്കുന്നവരെ ഒരുപാട് കണ്ട് ക്ഷീണിച്ചവരല്ലെ) ബാക്കി നിങ്ങളുടെ ആവശ്യങ്ങൾ എനിക്കു വിടുക, തുടർന്ന് കാണുന്ന മത്തായി 5, 6, 7 അധ്യായങ്ങൾ മുഴുവൻ ഈ  ദൈവരാജ്യനിലവാരത്തിലേക്ക് ഉയരണം ശാസ്ത്രിമാരുടേയും പരീശന്മാരുടെയും ജീവിതനിലവാരത്തിലും ഉയർന്ന നിലവാരം പുലർത്തിയെങ്കിലേ സ്വർഗരാജ്യ പ്രവേശനം സാധ്യമാകൂ എന്ന് പ്രബോധിപ്പിക്കുവാനും,പഠിപ്പിക്കുവാനും മടികാണിക്കാത്ത കർത്താവ്  തന്റെ പ്രാർത്ഥനയിൽ പിതാവിനോട് മനസ്സു തുറക്കുമ്പോഴും കർത്താവ് ഇതേകാര്യം തന്നെ ആവർത്തിക്കുന്നു.  ഞാൻ ലൗകീകനല്ലാത്തതുപോലെ അവരും ലൗകീകന്മാരല്ല (യോഹ 17 :16) തന്റെ നിലവാരത്തിൽ തന്നെയാണ് യേശു തന്റെ ശിഷ്യരേയും കണ്ടത്. യേശുവിനെ സ്വന്ത ജനവും മഹാപുരോഹിതന്മാരും പീലാത്തോസിന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ നിന്നെ ബന്ധിതനാക്കിയിട്ടും പ്രതികരിക്കാത്തത് എന്തു എന്ന് ചോദിക്കുമ്പോൾ കൊടുക്കുന്ന മറുപടി ശ്രദ്ധേയമാണ് “എന്റെ രാജ്യം ഐഹീകമല്ല ” (എന്റെ രാജ്യവും അതിന്റെ നിലവാരവും ഈ ലോകത്തിൽ ഉൾപ്പെടുന്നതല്ല വിവരണത്തിന് അതീതമായും ശ്രേഷ്ടമായതാണ് )

ഇന്ന് ഗിരിപ്രഭാഷണങ്ങളും ദൈവരാജ്യ പഠിപ്പിക്കലുകളും കാലഹരണപ്പെട്ടത് എന്ന ഒരു ധാരണയും  പ്രബലപ്പെട്ടു വരുന്നത് നാം തിരിച്ചറിയണം. ദൈവരാജ്യത്തിന് യോഗ്യമാകുന്ന നിലവാരത്തിലുള്ള ജീവിതം ഇന്നിന്റെ അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു, ധന, സ്ഥാന, മാന, മോഹങ്ങളുടെ പുറകേ നാം പായുമ്പോൾ, തലമൂറകളുടെ മുൻപാകെ മാതൃകാപരമായി ജീവിക്കാൻ നാം പരജയപ്പെടുമ്പോൾ നാം മറക്കരുത് നമ്മുടെ തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നേയാണ് എന്ന്.

നമുക്ക് ജീവിച്ചു കാണിക്കാം ഐഹീക ജീവിത നിലവാരത്തിന് അപ്പുറം ദൈവരാജ്യ ജീവിത നിലവാരം ഉണ്ട് എന്ന്, ഇനി ഒട്ടും വൈകിക്കൂടാ.

Comments (0)
Add Comment