ലേഖനം | പാളം തെറ്റുന്ന പെന്തെക്കോസ്ത് സമൂഹം | ജോ ഐസക്ക് കുളങ്ങര

വർഷങ്ങൾക്ക് മുമ്പ് നമുക്കിടയിൽ കേട്ടുകൊണ്ടിരുന്ന കൗതുകകരവും, അർത്ഥവത്തായ ഒരു ഗാനമുണ്ടായിരുന്നു
” സ്വർഗീയ തീവണ്ടി വേഗം പോകും വണ്ടി ” എന്ന വരികൾ ഉള്ള ഒരു ഗാനം.

ലളിതമായ ഭാഷയിൽ യേശുവിൽ രക്ഷപ്രാപിച്ചു സ്വർഗ്ഗ രാജ്യം നേടി എടുക്കുക എന്ന സന്ദേശം ലോകത്തെ പാടി കേൾപ്പിച്ച നമ്മൾ പെന്തെക്കോസ്തുകാരുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ അന്ന് പാടിയ ആ തീവണ്ടി എവിടെയോ പാളം തെറ്റിയത് പോലെ ഒരു തോന്നൽ! ….അല്ല, തെറ്റിയിരിക്കുന്നു.

“രാജാവേ അങ്ങു നഗ്നനാണ് “എന്ന് വിളിച്ചു പറയാൻ ഭയമുള്ളത് കൊണ്ടാണോ അതോ കൂട്ടത്തിൽ പാട്ടും വെള്ളത്തിൽ പൂട്ടും എന്ന ശൈലിയിൽ മുന്നോട്ട് പോകട്ടെ എന്ന ചിന്തയാണോ നമ്മേ ഭരിക്കുന്നത് എന്ന ചിന്തിക്കേണ്ടിയിരിക്കുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്…

എവിടെയാണ് നമുക്കു തെറ്റിയത്? .
സുവിശേഷികരണത്തിന്റെ കുറവ് മൂലമാണ് എന്ന് ചിന്തിച്ചാൽ അതിനു ഉത്തരം നമ്മൾ അല്ലാതെ വേറെ ആരിതു ചെയ്യണം.?

സഭയുടെ വളർച്ചക്ക് പ്രസ്ഥാനങ്ങളുടെ പിൻബലം വേണമെന്ന് പറഞ്ഞാൽ,
ആത്മീയത്തിൽ മായം ചേർക്കാൻ മത്സരിക്കുന്ന കസേരകളിക്കാർ മാത്രമായി പോയില്ലേ ഇന്നത്തെ സഭാ പ്രസ്ഥാനങ്ങൾ
…..പെന്തെക്കോസ്തുകാർക്കു രാഷ്ട്രീയം ഉണ്ട് എന്ന് എങ്ങനെ പറയാൻ പറ്റും ? നമ്മുക്കു പാനൽ അല്ലെ ഉള്ളു ? പാർട്ടി ഇല്ലാല്ലോ ?! എന്നു പറയുന്നവരോട്

എന്തിനീ കോപ്രായം !!
ആത്മീയനല്ലെങ്കിൽ രാഷ്ട്രിയവും .,ആത്മീയ ലേബൽ ഉണ്ടെങ്കിൽ അത് പാനൽ എന്ന ഓമനപ്പേരും ചാർത്തി അധികാരത്തിൽ എത്തുമ്പോൾ നാം എന്താണ് സമൂഹത്തിനു നൽകി കൊടുക്കുന്ന സന്ദേശം ? എങ്ങനെയാണ് സഭയുടെ വളർച്ച ഉണ്ടാവേണ്ടത് ? എവിടെയാണ് നമ്മുടെ മാതൃക ?
ഒരു വർഷത്തിൽ ഒരു കുടുംബത്തെ എങ്കിലും രക്ഷയിലേക്ക് നയിച്ചു സഭയോടൊപ്പം ചേർത്തുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് സുവിശേഷവേല?

കാൽവറി കുന്നിൽ കൊളുത്തിയ ദീപം അണയാതെ തലമുറ തലമുറ കൈ മാറാൻ എവിടെയാണ് സമൂഹമേ നമ്മുടെ പെന്തെക്കോസ്ത് തലമുറ?
വചനത്തിൽ നിന്ന് വിട്ടുമാറി ആത്മീയ മങ്ങലേറ്റ നമ്മുടെ യുവജനങ്ങൾ ലഹരിക്കും മറ്റും അടിമകളായി സമൂഹത്തിലൂടെ നടക്കുന്നുണ്ടെങ്കിൽ ചിന്തിച്ചുനോക്കൂ
ഈ പാളം എന്നെ തെറ്റിയിരിക്കുന്നു..

ക്രമം തെറ്റാതെ എഴുതിവെച്ച കാലഹരണപ്പെട്ട കുറേ പാരമ്പര്യ നിയമങ്ങൾ അനുസരിച്ചു , എല്ലാ ആഴ്ച്ചയും ചടങ്ങ് പോലെ സഭാ ആരാധന കൂടുന്നത് മാത്രമാണ് ആത്മീയ ജീവിതത്തിനു ആധാരം എന്ന ചിന്ത മാറ്റിവെച്ചും ,ന്യൂജൻ സഭകളിൽ ആളുകൂടുന്നു എന്ന ആവലാധി ഇറക്കിവെച്ചും , കണ്ണിൽ കാണുന്നതിനെ എല്ലാം കാട് അടച്ചു വിമർശിക്കുന്ന വിമര്ശനത്തൊഴിലാളികൾ ആവാതെ ,സത്യത്തിലും ആത്മാവിലും സമൂഹത്തിൽ മാതൃകയായി ജീവിച്ചാൽ, അതിനായി ലോക്കൽ സഭ മുതൽ മാറി മാറി വരുന്ന പാനൽ നേതാക്കന്മാർ പ്രയത്നിച്ചാൽ, വരും കാലം കേവലം ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുടെ ഒരു വോട്ട് ബാങ്ക് എന്ന ലേബലിൽ മാത്രം അറിയപ്പെടാതെ മുൻപോട്ടു പോകുവാൻ സാധിക്കും.
പാനലും, സംഘടനേയും ഇല്ലെങ്കിലും രക്ഷ നേടുവാൻ കാത്തിരിക്കുന്ന പൊതുസമൂഹത്തോടു മാപ്പിരന്ന് തെരു വീഥികളിലെ പരസ്യയോഗങ്ങളിൽ ഇനിയും കേൾക്കട്ടെ….

സ്വർഗീയ തീവണ്ടി വേഗം പോകും വണ്ടി…

ജോ ഐസക്ക് കുളങ്ങര

Comments (0)
Add Comment