ചെറുചിന്ത | സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം | ഷൈനി ജോൺസൺ

എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവീക സമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും മനസുകളെയും ക്രിസ്തുയേശുവിൽ കാക്കും. സമാധാനം എന്താണ് ? . ഈ ലോകം സമാധാനം കണ്ടെത്തുന്നത് ഈ ലോകത്തിന്റെ മോഹങ്ങളിലാണ്. സിനിമയിൽ കൂടി ടെ ലീവിഷനിൽ കൂടി മയക്ക് ലഹരി വസ്തുക്കളിൽ
കൂടി സമാധാനം കണ്ടെത്തുമ്പോൾ ദൈവിക സമാധാനം വില കൊടുത്ത് വാങ്ങാൻ കഴിയുന്ന ഒന്നല്ല. സമാധാനത്തിനു വേണ്ടി മനുഷ്യൻ പരക്കം പായുന്ന ഈ കാലഘട്ടത്തിലാണ് നാം ഇന്ന് . ധനം വാരി കൂട്ടുവാൻ ആഗ്രഹിക്കുന്നവർ, സ്ഥാന മാനങ്ങൾ പിടിച്ചു പറ്റുവാൻ ശ്രമിക്കുന്നവർ ഉന്നത വിദ്യാഭ്യാസത്തിനായി അക്ഷീണം ശ്രമിക്കുന്നവർ . എല്ലാവരും സമാധാനത്തിനു വേണ്ടിയുള്ള പ്രയാണം അസമാധാനത്തോടെ തുടരുന്നവരാണ്.


ഇന്നത്ത് നമ്മുടെ രാഷ്ട്രീയ നേതാക്കൾ രാജ്യത്തിന്റെ ഉള്ളിൽ സമാധാനം ഉണ്ടാക്കാൻ ശമിക്കുമ്പോൾ അവരുടെ ഉള്ളിൽ സമാധാനം ഇല്ല. അനേകം ധനവാൻ മാർക്ക് ഈ ലോകം പിടിച്ചടക്കുവാനുള്ള ധനം ഉണ്ട് എന്നാൽ അവരുടെ ധനം അവർക്ക് സമാധാനം നൽകുന്നില്ല. എന്നാൽ ദൈവീക സമാധാനം നേടിയ അധവ നേടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സൂഷ്മമായി പരിശോധിക്കുമ്പോൾ
അവർ പട്ടിണിയിലൂടെയും പീഡനത്തിലൂടെയും ദിവസം തള്ളി നീക്കുന്നവർ ആയിരി ക്കും. നമ്മുടെ പൂർവ്വ പിതാക്കന്മാർ ദൈവത്തെ അനുസരിച്ച് ദൈവിക കല്പനയിൽ നടന്നു അവർക്ക് ദൈവിക സമാധാനം ഉണ്ടായിരുന്നു. അതിന് കാരണം കഷ്ടതയിലൂടെയും പീഡനത്തിലൂടെയും കടന്നുപോയ അവർ ചെയ്തത് ഒന്നിനെ കുറിച്ചും വ്യാകുലരാകാത് എല്ലാറ്റിലും പ്രാർത്ഥനയാലും സ്തോത്രത്തോടെ ദൈവ സന്നിധിയിൽ അർപ്പിക്കുകയായിരുന്നു. ഇതു തന്നെയാണ് അസമാധാനത്തിലൂടെ കടന്നുപോയ പോയ ഫിലിപ്യ സഭയോട് പൗലോസ് അപ്പോസ്തോലൻ ഉപദേശിക്കുന്നത്.

പർവ്വത സമാനമായ പശ്നം നമ്മുടെ മുന്നിൽ വന്നാലും സ്തോത്രത്തോടെ ദൈവത്തോടെ യാചിച്ചാൽ ദൈവം നൽകി തരും . സ്തോത്രം ആവർത്തിച്ച് ഉച്ചരിക്കണം എന്നല്ല കഴിഞ്ഞ നാളുകളിൽ ദൈവം ചെയ്ത ഉപകാരം ഓർത്ത് സ്തോത്രം പറഞ്ഞ് ദൈവം ചൊരിഞ്ഞ സ്നേഹത്തെ ഓർത്ത് ഹൃദയത്തിന്റെ അഗാതതയിൽ നിന്ന് പ്രശ്നങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണം.


എന്നാൽ നാം പ്രാർത്ഥിക്കുമെങ്കിലും സ്തോത്രം പറഞ്ഞ് പ്രാർത്ഥിക്കാറില്ല അതിനാൽ വിഷയങ്ങൾക്ക് മറുപടി കിട്ടാറില്ല.
അപ്പോൾ സമാധാനം പോകും. ഇന്നു മുതൽ തീരുമാനം എടുക്കുക. പ്രശ്നങ്ങളും പതിസന്ധികളും വരുമ്പോൾ അടി പതറാതെ പൂർവ്വപിതാക്കൾ ചെയ്ത് വന്നതു പോലെ സ്തോത്രത്തോടെ ദൈവത്തോടെ പ്രാർത്ഥിക്കും അങ്ങനെ ചെയ്താൽ നമ്മുടെ ആകുലങ്ങളെ ആട്ടിപ്പായിച്ച് സകല ബുദ്ധിക്കും അതീനമായ സമാധാനത്താൽ ദൈവം നമ്മെ നിറക്കും. നാം ലക്ഷങ്ങൾ മുടക്കണ്ട അതിനു വേണ്ടി . പക്ഷെ നിന്നോടൊപ്പം നിന്റെ പ്രശ്നത്തിനു വേണ്ടി പ്രാർത്ഥിച്ച വിശ്വസ്തരായ ദൈവദാസനെ മറക്കരുത്.

എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു ലോകം തരുന്നതു പോലെയല്ല എന്ന് അരുളി ചെയ്ത യേശു തരുന്ന സമാധാനമാണ് ദൈവീക സമാധാനം. ആ സമാധാനത്തിനായി നമുക്ക് ശ്രമിക്കാം , പ്രാർത്ഥിക്കാം. സമാധാനമില്ലാത്ത അനേകർക്ക് നമ്മിൽ കൂടി ദൈവീക സമാധാനം കൊടുക്കാം

Comments (0)
Add Comment