ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -1) | ബാബു പയറ്റനാൽ

ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്കറിയാം ഒരു എട്ടെടുത്ത് വിജയിക്കണമെങ്കിൽ എത്രമാത്രം പണിപ്പെടണമെന്ന്. അതുകൊണ്ടായിരിക്കണം എട്ടിൻറെ പണി എന്ന പ്രയോഗം ഇപ്പോൾ പ്രചുരപ്രചാരം നേടിയിരിക്കുന്നത്! എന്നാൽ 7 എന്ന സംഖ്യയെക്കുറിച്ച് ചിന്തിച്ചാൽ അതിമനോഹരങ്ങളായ ആശയങ്ങൾ കണ്ടെത്തുവാൻ സാധിക്കും.

7 ദിവസം (ഒരു ആഴ്ചവട്ടം)
7 (ഏഴാം ദിവസം) യഹൂദരുടെ ശബ്ബത്ത്.
7 യഹൂദരുടെ പ്രധാന ഉത്സവങ്ങൾ
7 നിറങ്ങൾ (മഴവില്ല് )
7 വൻകരകൾ

സംഖ്യാശാസ്ത്രം (ന്യൂമറോളജി/Numerology) എന്നത് ജ്യോതിഷവുമായി ബന്ധപ്പെട്ടതാണ്.
സംഖ്യാശാസ്ത്രം അനുസരിച്ച് ചില സംഖ്യകൾ വളരെ നല്ലതും ചില സംഖ്യകൾ വളരെ മോശവും ആണ് ! അവരുടെ ഏറ്റവും മോശമായ സംഖ്യ 13 ആണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് പല ആശുപത്രികളിലും ലോഡ്ജുകളിലും നമുക്ക് പതിമൂന്നാം നമ്പർ മുറി കാണുവാൻ കഴിയുകയില്ല. ചില നല്ല സംഖ്യകൾ ഒരാളുടെ വീടിൻറയോ, വാഹനത്തിൻറയൊ നമ്പറായി ലഭിക്കുന്നത് ഐശ്വര്യമാണെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഞാൻ പറയുന്നതായ ഈ ആശയങ്ങൾക്ക് ആ സംഖ്യശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. ഈ വിഷയം എഴുതിയതിന്റെ പ്രധാനപ്പെട്ട ഉദ്ദേശം 7 എന്ന സംഖ്യയുമായി ബന്ധപ്പെട്ട ദൈവവചന സന്ദേശങ്ങൾ നാം ഉൾക്കൊള്ളുന്നതിനുവേണ്ടിയാണ്. (ഇത്തരത്തിലുള്ള ഒരു പഠനം ദൈവവചനത്തിൽ മറഞ്ഞിരിക്കുന്ന ചില മർമ്മങ്ങൾ കണ്ടെത്തുവാനും അത് കൃത്യമായി ഓർമിക്കുവാനും നമ്മെ സഹായിക്കുന്നു)

7 എന്ന സംഖ്യ ബൈബിളിൽ എഴുനൂറിലധികം തവണ ഉപയോഗിച്ചിരിക്കുന്നതായി പറയപ്പെടുന്നു. വേദപുസ്തകത്തില്‍ അനേകം പ്രാവശ്യം 7 എന്ന സംഖ്യയ്ക്കു പ്രാധാന്യം നല്‍കപ്പെട്ടിട്ടുണ്ട്. ദൈവീക പദ്ധതിയുമായി ബന്ധപ്പെട്ട് ലോകത്തെ സൃഷ്ടിച്ചതിനുശേഷം ദൈവം ഏഴാം ദിവസം വിശ്രമിച്ചു.

ബൈബിളിൽ 7 എന്ന സംഖ്യ ഏതെങ്കിലും തരത്തിലുള്ള പൂർത്തീകരണത്തെ സൂചിപ്പിക്കുന്നു: ഒരു ദൈവിക പദ്ധതി നിറവേറ്റപ്പെടുന്നതായി നാം കാണുന്നു.

(ഉൽ. 2:2-3) ൽ ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്ന് കാണുന്നു.
“താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.”

(ഉല്പ 7: 2) ൽ ശുദ്ധമായ ഓരോ മൃഗത്തിന്റെയും ഏഴ് ജോഡിയെ നോഹയുടെ പെട്ടകത്തിൽ കാണാം.

(പുറ. 21:1- 2) ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തിൽ അവൻ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.

(പുറ.22:30) നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.

(പുറ.23:11) ഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.

(ലേവ്യ.23:41) സംവത്സരം തോറും ഏഴു ദിവസം യഹോവെക്കു ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറ തലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം; ഏഴാം മാസത്തിൽ അതു ആചരിക്കേണം.

(2 രാജാ.5:10) ൽ കുഷ്ഠരോഗിയായ നയമാൻ യോർദ്ദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിക്കണമെന്ന കല്പന നാം വായിക്കുന്നു.

(യോശു 6:4) ഏഴു പുരോഹിതന്മാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാർ കാഹളം ഊതുകയും വേണം.

(സദൃ. 24:16)നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും.

(സങ്കീ.12:6) യഹോവയുടെ വചനങ്ങൾ നിർമ്മല വചനങ്ങൾ ആകുന്നു; നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.

(പ്രവൃ.6.3) ൽ ആത്മാവും ജ്ഞാനവും നിറഞ്ഞ നല്ല സാക്ഷ്യമുള്ള 7 ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്നു.

(വെളി.2:1) എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:

തുടരും….

Comments (0)
Add Comment