അമേരിക്കയിൽ ദുർമന്ത്രവാദ വിശ്വാസികൾ ഏറുന്നു

ന്യൂയോർക്ക്: ക്രെെസ്തവ യഹൂദ മത വിശ്വാസികളുടെ ഇടയിൽ ഉണ്ടായ വിശ്വാസ രാഹിത്യത്തിന്റെ ചുവടുപിടിച്ച് ദുര്‍മന്ത്രവാദവും ജ്യോതിഷവും മറ്റ് വിജാതിയ ആചാരങ്ങളും പിന്തുടരുന്ന അമേരിക്കക്കാരുടെ എണ്ണം ഏറുന്നു. 1990- ശേഷം ദുര്‍മന്ത്രവാദികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തിടെ നടത്തിയ ചില ഗവേഷണങ്ങൾ പ്രകാരം രാജ്യത്ത് ഏകദേശം പതിനഞ്ചു ലക്ഷത്തോളം ദുര്‍മന്ത്രവാദികൾ ഉണ്ട്.  ട്രിനിറ്റി കോളേജ് തൊണ്ണൂറുകളിൽ നടത്തിയ ഗവേഷണം അനുസരിച്ച് അമേരിക്കയിൽ എണ്ണായിരം മന്ത്രവാദികൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ജൂൺ മാസം നടന്ന ഒരു സർവേയിൽ, രാജ്യത്തെ നാൽപതു വയസ്സിൽ താഴെയുള്ള ആളുകൾ തങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നിലപാടെടുക്കാൻ സാധ്യത കുറവാണെന്ന് കണ്ടെത്തിയിരുന്നു

Comments (0)
Add Comment