ബിഷപ്പ് കെപി യോഹന്നാന്‍ വിടവാങ്ങി

ഡാളസ്/തിരുവല്ല:ബിഷപ്പ് കെപി യോഹന്നാന്‍ വിടവാങ്ങി. ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ലായിരുന്നു അന്ത്യം. ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പോലീത്ത അത്തനാസിയസ് യോഹാന്‍ എന്ന കെ.പി യോഹന്നാന്‍ ഇന്നലെ അമേരിക്കയില്‍ ഉണ്ടായ വാഹന അപകടത്തില്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു. അമേരിക്കയിലെ ഡാളസില്‍ പ്രഭാത നടത്തത്തിനിടെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തലക്കും നെഞ്ചത്തും ഗുരുതര പരുക്കുകള്‍ ഏറ്റിരുന്നു.നാല് ദിവസം മുന്‍പാണ് അദ്ദേഹം കേരളത്തില്‍നിന്ന് അമേരിക്കയിലെത്തിയത്.

പ്രഭാത സവാരിക്കിടെ കാര്‍ ഇടിച്ചാണ് അപകടം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05:30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് ഡാളസിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്.. അടിയന്തിര ശസ്ത്രക്രിയകള്‍ നടന്നു.

Comments (0)
Add Comment