ബുർഖ നിരോധിക്കാനൊരുങ്ങി ഈജിപ്റ്റ്

കയ്‌റോ: പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കവുമായി ഈജിപ്റ്റ്. രാജ്യത്ത് നില നില്‍ക്കുന്ന ഇസ്ലാം ഭീകരതയ്ക്കുള്ള തിരിച്ചടിയായാണ് നടപടിയെന്നാണ് സൂചന. ആറ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉള്‍പ്പടെയുള്ളവരെ ഐഎസ്‌ഐഎസ് വെടിവച്ച്‌ കൊന്ന സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ ആശുപത്രികള്‍, ആരോഗ്യ ക്ലിനിക്കുകള്‍, സ്‌കൂളുകള്‍, സിനിമാ തിയേറ്ററുകള്‍, മ്യൂസിയം എന്നിവിടങ്ങള്‍ ഉള്‍പ്പടെയുള്ള പൊതു സ്ഥലങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മുഖം മുഴുവന്‍ മൂടുന്ന തരം ബുര്‍ഖ ധരിക്കുന്ന സ്ത്രീകള്‍ക്ക് 1000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയിടാക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നതായി രാജ്യത്തെ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. മാത്രമല്ല ബുര്‍ഖ ധരിച്ച്‌ രാജ്യത്ത് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന തീവ്രവാദ സംഘടങ്ങള്‍ രംഗത്തിറങ്ങുന്നുവെന്നും പരാതിയുണ്ട്. ഇത് ഇസ്ലാം എന്ന മതത്തിന് എതിരായല്ലെന്നും ബുര്‍ഖ ധരിക്കണമെന്ന് ഇസ്ലാം മതം നിര്‍ബന്ധിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments (0)
Add Comment