ബൈബിൾ പരിഭാഷകനായ പാസ്റ്ററെ ഇന്തോനേഷ്യൻ സൈന്യം പീഡിപ്പിച്ചു കൊലപ്പെടുത്തി

പാപ്പുവ: ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുള്ള പപ്പുവയിൽ ബൈബിൾ പരിഭാഷകനായ ഒരു ക്രിസ്ത്യൻ പാസ്റ്ററെ ഒരു സൈനിക ഉദ്യോഗസ്ഥൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പുതിയ റിപ്പോർട്ട്. മോഷ്ടിക്കപ്പെട്ട സൈനിക ആയുധളുടെ വിവരങ്ങൾ ശേഖരിക്കാമെന്ന പ്രതീക്ഷയിൽ സെപ്റ്റംബർ അവസാനത്തോടെയാണ് സൈന്യം “ഗോസ്പൽ ടാബർനക്കിൾ ചർച്ച് ഓഫ് ഇന്തോനേഷ്യ”യുടെ (ജികെഐഐ) പാസ്റ്ററായ യെരേമിയ സനമ്പാനിയെ പീഡിപ്പിച്ചതെന്ന് വസ്തുത അന്വേഷിച്ച സംഘം വിശ്വസിക്കുന്നുവെന്ന് തിങ്കളാഴ്ച ഇന്തോനേഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ (കൊംനാസ് എച്ച്.എ.എം) പറഞ്ഞതായി സി‌എൻ‌എൻ ഇന്തോനേഷ്യ റിപ്പോർട്ട് ചെയ്തു.

പപ്പുവയിലെ മോണി ഭാഷയിലേക്ക് ബൈബിൾ വിവർത്തനം ചെയ്ത് പ്രശസ്തനായ 67-കാരനായ പാസ്റ്ററിനെ പിന്നീട് പന്നികളെ വളർത്തുന്ന സ്ഥലത്ത് മുഖം തറയിൽ പൂഴ്ത്തി മുറിവേറ്റു കിടക്കുന്നതായി ഭാര്യ കണ്ടെത്തി. സെപ്റ്റംബർ 19 ൽ നടന്ന കൊലപാതകം “ ന്യായീകരിക്കപ്പെടാൻ കഴിയാത്തത്” ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. മരിച്ച പാസ്റ്റർക്ക് മൂർച്ചയുള്ള ആയുധത്തിൽ നിന്നുള്ള മുറിവുകളും ഏറ്റിട്ടുണ്ട്.

പാസ്റ്റർ സനമ്പാനിയുടെ കൊലപാതകം പ്രാദേശിക ക്രിസ്ത്യാനികൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു കഴിഞ്ഞു; “ഇന്തോനേഷ്യൻ കമ്മ്യൂണിയൻ ഓഫ് ചർച്ചസ്” വെടിവയ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാൻ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയോട് അഭ്യർത്ഥിച്ചു. പാസ്റ്ററുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനൊപ്പം സാക്ഷികളെ സംരക്ഷിക്കണമെന്ന് വിഡോഡോയ്ക്കും സുരക്ഷാ മന്ത്രിക്കും ശുപാർശ ചെയ്തതായി തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ “കൊംനാസ് എച്ച്‌എഎം” വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷ കുറഞ്ഞ പോലീസിംഗ് സമീപനം ഉറപ്പാക്കാൻ ശ്രമിങ്ങളുണ്ടെന്നും ഊന്നിപ്പറഞ്ഞു. “വിഘടനവാദ ഗ്രൂപ്പുകളിൽ ചേരുമെന്നുള്ള സംശയത്താൽ ഇന്തോനേഷ്യൻ ആർമിയും പോലീസും സാധാരണക്കാരെ പീഡിപ്പിക്കുന്നു,” കൊംനാസ് എച്ച്‌എഎമ്മിലെ കമ്മീഷണർ ബേക്ക ഉലുങ് ഹപ്‌സാര റോയിട്ടേഴ്‌സിനോട് പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ ആരായാലും ശിക്ഷിക്കുമെന്നും സൈനിക വക്താവ് കേണൽ ഗസ്റ്റി ന്യോമൻ സൂര്യാസ്തവ പറഞ്ഞു.

വിഘടനവാദികളായ വിമതരാണെന്ന് ആരോപിച്ച് ഒക്ടോബറിൽ സൈന്യം രണ്ട് കത്തോലിക്കരെ കൊന്നിരുന്നു, പ്രാദേശിക കത്തോലിക്കാ സഭ വൈന്യത്തിന്റെ ആരോപണം നിഷേധിച്ചിരുന്നു. ജനസംഖ്യയിൽ ഭൂരിഭാഗം മുസ്ലീം വിശ്വാസികളായ ഇന്തോനേഷ്യയിൽ പപ്പുവയിലെ ജനങ്ങളുടെ 80 ശതമാനത്തിലധികവും ക്രിസ്ത്യാനികളാണ്. ഓപ്പൺ ഡോർസ് (യുഎസ്എ) ന്റെ കണക്കനുസരിച്ച്
ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള 50 രാജ്യങ്ങളിൽ ഒന്ന് ഇന്തോനേഷ്യയാണ്.

Comments (0)
Add Comment