ഇന്ന് ലോക ഭക്ഷ്യദിനം;ഇന്ത്യയില് പട്ടിണി രൂക്ഷമാണെന്ന് ആഗോള ദാരിദ്ര സൂചിക റിപ്പോര്ട്ട്

ഇന്ന് (ഒക്ടോബര്‍ 16) ലോക ഭക്ഷ്യദിനം.എരിയുന്ന വയറുകളും എറിയുന്ന ഭക്ഷന്ന അവശിഷ്ടങ്ങളും ഉയര്‍ത്തുന്ന ഭക്ഷ്യ സുരക്ഷയുടെ ഇരു വശങ്ങള്‍ ആശങ്കകളുടെ തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ എന്തുകൊണ്ടും പ്രസക്തമാണീ ദിനം.പട്ടിണിരഹിത പ്രഖ്യാപന പരസ്യങ്ങള്‍ തലയുയര്‍ത്തുമ്പോഴും പട്ടിണി മരണങ്ങള്‍ക്കറുതിയില്ല,ആഢംബര വിരുദ്ധ ഭക്ഷ്യ ധൂര്‍ത്ത് രഹിത പ്രമേയങ്ങളും ചര്‍ച്ചകളും ചൂടേറുമ്പോള്‍ വിശേഷിച്ചും.

ഭക്ഷ്യദിനം നാള്‍ വഴികളിൽ

1954ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്ഷിക സംഘടന ആണ് ഒക്ടോബര് 16 ഭക്ഷ്യ ദിനമായി ആചരിക്കുന്നത്. 1979 മുതലാണ് ഈ ദിനാഘോഷം ആരംഭിക്കുന്നത്. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള ബോധവത്കരണമാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.

പട്ടിണി എന്ന തീരാ ശാപം

ലോകത്തെ 150 രാജ്യങ്ങളില് ഈ ആഘോഷം നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഭക്ഷ്യ സംഘടനയുടെ  കണക്കു പ്രകാരം ലോകത്ത് ഏഴില് ഒരാള് പട്ടിണി നേരിടുകയാണ്. അഞ്ചു വയസില് തഴെയുള്ള ഇരുപതിനായിരത്തോളം കുട്ടികളാണ് പട്ടിണി മൂലം മരിക്കുന്നു. 82 രാജ്യങ്ങള് കടുത്ത  ഭക്ഷ്യ പ്രതിസന്ധി നേരിടുകയും 81.5 കോടി ജനങ്ങള് ദാരിദ്രത്തിലും പട്ടിണിയിലും കഴിയുകയാണ്.  ഈ സാഹചര്യത്തിലും ലോകത്ത് ഭക്ഷ്യ ഉത്പ്പാദനം ഗണ്യമായി കുറഞ്ഞു വരുന്നു. ഭക്ഷണത്തിന്റെ  ആളോഹരി ഉപയോഗമാകട്ടെ 1980ല് 326 കിലോഗ്രാം എന്നതായിരുന്നു. 2011 എത്തിയപ്പോള് ഇത് 307 കിലോഗ്രാം ആയി കുറഞ്ഞു. ദരിദ്ര രാജ്യങ്ങളിലാകട്ടെ ഇത് 125 കിലോഗ്രാം മാത്രമാണ്. ഈ  കണക്കുകള്ക്കിടയിലും ആശങ്കാകരമായ മറ്റൊരു വസ്തുത ഓരോ വര്ഷവും 1.5 മില്യണ് ഭക്ഷണ സാധനങ്ങള് പാഴായിപ്പോകുന്നുണ്ടെന്നതാണ്. പട്ടണി മരണങ്ങള് നിത്യ  ഭവമായ ആഫ്രിക്കന് വന്കരയിലെ ഒരു പ്രദേശത്തെ ആളുകള്ക്ക് വേണ്ട ഭക്ഷണത്തിന്റെ അളവിനോളം വരുമിതെന്നാണ് കണക്കാക്കുന്നത്. പോഷകക്കുറവ് പോഷകാംശമില്ലാത്ത ഭക്ഷണം ലോകത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തന്നെ തകര്ക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസമിതി കഴിഞ്ഞ  ദിവസം പറഞ്ഞിരുന്നു. മോശം ഭക്ഷണം രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെ ബാധിക്കുന്നുണ്ടെന്നും പോഷകാംശമില്ലാത്ത ഭക്ഷണവും സാമ്പത്തികമാന്ദ്യവും തമ്മില് അഭേദ്യമായ ബന്ധമുണ്ടെന്നുമാണ്
ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഇന്ത്യയില് ലോക ഭക്ഷ്യ   ദിനത്തില് ആഹാര വൈവിധ്യവത്കരണത്തിനായി സമൂഹ തലത്തിലും വീട്ടുവളപ്പിലും പഴങ്ങളും  പച്ചക്കറികളും നട്ടുവളര്ത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമാണ് നല്കുന്നത്. തോടുള്ള ഭക്ഷ്യ ധാന്യങ്ങള് – ചോളം, പയറുവര്ഗ്ഗങ്ങള് എന്നിവ ധാരാളം കഴിക്കുക, അവ മുളപ്പിച്ച് കഴിക്കുക,  വിടുള്ള ധാന്യങ്ങള് – ചമ്പാവരി, ബജ്ര, റാഗി എന്നിവ എന്നും കഴിക്കുക. പാല്, തൈര്, വെണ്ണ, കടല, എള്ള്,  ഉഴുന്ന്, സോയാബീന്, കൂണ്, കടല് മീനുകള് എന്നിവ കഴിക്കുക. അതാത് കാലത്തു കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഭക്ഷിക്കുക. ഇവ ഉണ്ടാക്കിയെടുക്കാനായി വീട്ടില് കൃഷി ചെയ്യുക,  മല്ലി, തുളസി, ചീര, ഉലുവ എന്നിവ കഴികുക. വെള്ളമൊഴിച്ഛ് പരിപാലിക്കേണ്ടതില്ലാത്ത പേര, വാഴ, മാവ്, പപ്പായ, നാരകം എന്നിവ കൂടുതല് വളര്ത്തുക.

ഇന്ത്യയില് പട്ടിണി രൂക്ഷമാണെന്ന് ആഗോള ദാരിദ്ര സൂചിക റിപ്പോര്ട്ട്

കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ദാരിദ്ര്യ സൂചികയില് ഇന്ത്യയുടെ സ്ഥാനം 103 ആണ്. രാജ്യത്ത് പട്ടിണി രൂക്ഷമാണെന്ന സൂചനയാണ് ആഗോള ദാരിദ്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ബാല്യങ്ങള് കടുത്ത ആരോഗ്യ ശോഷണമാണ് നേരിടുന്നതെന്നും റിപ്പോര്ട്ടില് പറയുന്നു.

119 രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യയുടെ സ്ഥാനം 103 ലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വര്ഷം 100-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാകിസ്താന് ഒഴികെയുള്ള ഒട്ടുമിക്ക ഏഷ്യന് രാജ്യങ്ങളും ഇന്ത്യയ്ക്ക് മുമ്പിലാണ് ഉള്ളത്

 

Comments (0)
Add Comment