തോമസ്‌ മുല്ലയ്ക്കലിന് ഡോക്ടറേറ്റ്.

ഡാളസ്: ക്രിസ്തീയ എഴുത്തുകാരനും വേദാദ്ധ്യാപകനുമായ പാസ്റ്റര്‍ തോമസ്‌ ജോര്‍ജ്ജ് മുല്ലയ്ക്കല്‍ ടെക്സാസ് യൂണിവേഴ്സിറ്റി ഓഫ് തിയോളജിയില്‍ നിന്ന് ഡോക്ടര്‍ ഓഫ് മിനിസ്ട്രിയില്‍ ബിരുദം കരസ്ഥമാക്കി.

“പെന്തക്കോസ്തലിസത്തിന്റെ ഭാവി: പ്രതീക്ഷകളും വെല്ലുവിളികളും” എന്ന വിഷയത്തിലുള്ള പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഡാളസ് സ്കൂള്‍ ഓഫ് തിയോളജിയിലെ അക്കാദമിക് ഡീനും ഡാളസിലെ ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് സഭയിലെ ലീഡിംഗ് പാസ്റ്ററുമായ തോമസ്‌ മുല്ലയ്ക്കല്‍‍, ക്രിസ്തീയ സാഹിത്യ രംഗത്തും വേദ ശാസ്ത്ര അദ്ധ്യാപന രംഗത്തും തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

സംഘാടകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ താന്‍ പ്രശസ്തനാണ്. പെന്തക്കോസ്ത് യൂത്ത് കോണ്‍ഫറന്‍സ് ഓഫ് ഡാളസ് (PYPA) പ്രസിഡന്‍റ്, ഡാളസ് റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് എന്നീ പദവികളും താന്‍ വഹിച്ചിട്ടുണ്ട്‌. ഭാര്യ ബ്ലെസ്സി, മക്കള്‍‍: ഫേബ, സ്നേഹ.

Comments (0)
Add Comment