18 ആമത് മാഞ്ചസ്റ്റർ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു, മുഖ്യ പ്രഭാഷകൻ ഡോക്ടർ കോശി വൈദ്യൻ

മാഞ്ചസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന 18 ആമത് മാഞ്ചസ്റ്റർ കൺവൻഷൻ ഒക്ടോബർ 13 മുതൽ 15 വരെ നടത്തപ്പെടുന്നു, റവ. ഡോക്ടർ കോശി വൈദ്യൻ മുഖ്യ പ്രഭാഷകൻ ആയിരിക്കും.

ഒക്ടോബർ 13 ന് ആരംഭിക്കുന്ന മീറ്റിംഗ് ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ഓവർസിയർ പാസ്റ്റർ ജോ കുര്യൻ ഉൽഘാടനം ചെയ്യും. മഹനീയം ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാൻ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.

മഹനീയം ചർച്ച് കൊയറിനൊപ്പം, പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും,

13 വെള്ളി വൈകുന്നേരം 6 മുതൽ 8.30 വരെയും ,14 ശനി രാവിലെ 10 മുതൽ 1 വരെയും, 2 മുതൽ 5.30 വരെയും, വൈകുന്നേരം 5.30 മുതൽ 8.30 വരെയും മീറ്റിംഗുകൾ ഉണ്ടായിരിക്കും, സിസ്റ്റർ ബിജി സിസിൽ ചീരൻ 14 ശനി 2 മുതൽ 5.30 നടക്കുന്ന മീറ്റിംഗിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും.

15 ഞായർ പൊതു സഭാ യോഗത്തോടുകൂടി മീറ്റിംഗ് അവസാനിക്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാനൊപ്പം , പാസ്റ്റർ സോളമൻ ജോൺ (മാഞ്ചസ്റ്റർ), പാസ്റ്റർ റിജോയ് സ്റ്റീഫൻ (ടെൽഫോർഡ്), പാസ്റ്റർ അജീഷ് മാത്യു (ബേൺലി),പാസ്റ്റർ ഫെബിൻ കുരിയാക്കോസ് (ലഡ്‌ലോ), ഇവ .പ്രിൻസ് പി വര്ഗീസ് (കീത്തലി), പാസ്റ്റർ ബ്ലുബിൻ ജോൺ (ഷൂസ്ബറി), ബ്രദർ അലൻ (പ്രെസ്റ്റൻ ) എന്നിവർ മൂന്ന് ദിവസം നടക്കുന്ന മീറ്റിംഗുകൾക്ക് നേത്രത്വം നൽകുന്നു.

Comments (0)
Add Comment