പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം: ക്രൈസ്തവ എം.പിമാരുടെ സംഘടന നിലവില്‍

കറാച്ചി: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളിലുള്ള ക്രൈസ്തവ അംഗങ്ങള്‍ക്ക് രാജ്യത്ത് ക്രിസ്ത്യന്‍ സമുദായങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയുകയും അവ പരിഹാരം കാണുന്നതിനുമായി ക്രിസ്ത്യന്‍ എം.പിമാരുടെ സംഘടനയായ ‘പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം’ നിലവിൽ വന്നു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജിന്റെ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ശ്രമങ്ങളാണ് ഇതോടെ ഫലമണിഞ്ഞിരിക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖാ എന്നീ നാലു പ്രവിശ്യകളില്‍ നിന്നുള്ള ക്രിസ്ത്യന്‍ എം.പിമാരാണ് ഈ ഫോറത്തില്‍ ഉള്‍പ്പെടുന്നത്.

രാജ്യത്തെ ക്രൈസ്തവർ നേരിടുന്ന വിവേചനം, തൊഴിലില്ലായ്മ’ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍, നീതിന്യായ സംവിധാനത്തിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യത്തിന്റെ അഭാവം, മതനിന്ദാ നിയമത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങിയ ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നതാണ് ഇതിന്റെ ഉദ്ദേശവും.

Comments (0)
Add Comment