യേശുക്രിസ്തുവിന്റെ നാമത്തില്‍ ഇലക്ഷൻ പ്രചരണം ആരംഭിച്ച് അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടണ്‍: അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പദവി നിലനിർത്താനായുള്ള ഡൊണാൾഡ് ട്രംപിന്റെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചത് പ്രാർത്ഥനയോടെ.

ട്രംപിന്റെ ‘പേഴ്സണൽ പാസ്റ്റർ’ എന്ന പേരില്‍ അറിയപ്പെടുന്ന പോള വൈറ്റാണ് ഫ്ലോറിഡയിൽ ആരംഭിച്ച ഇലക്ഷൻ പ്രചാരണത്തിന് യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രാർത്ഥനയോടെ തുടക്കമിട്ടത്. ട്രംപിന്റെ വിളിക്കെതിരെ ഒരുമിച്ചിരിക്കുന്ന പൈശാചിക ശൃംഖലകൾ യേശു നാമത്തിന്റെ ശക്തിയാൽ തകരുകയും കീഴ്പ്പെടുകയും ചെയ്യട്ടെയെന്ന് പോള വൈറ്റ് ട്രംപിനെ നിർത്തി പ്രാർത്ഥിച്ചു.

2016ൽ ഇലക്ഷൻ വിജയത്തിനു ശേഷം ട്രംപ് നടത്തിയ സത്യപ്രതിജ്ഞയിലും പോള വൈറ്റ് പ്രാർത്ഥനയ്ക്കായി ക്ഷണിക്കപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ പിന്തുടരുന്ന ട്രംപിനെതിരെ ആഗോള തലത്തില്‍ നിരീശ്വരവാദികള്‍ അടക്കമുള്ളവര്‍ അസ്വസ്ഥരാണ്.

Comments (0)
Add Comment