36 മത് പെന്തക്കോസ്തൽ നാഷണൽ കോൺഫെറെൻസിനു ഇന്ന് തുടക്കം

36 മത് പെന്തകോസ്ത് കോൺഫെറെൻസിനു ബോസ്റ്റണിലെ മാസ്മ്യൂച്വൽ സെന്ററിൽ ഇന്ന് തുടക്കം. ഇന്ന് മുതൽ ജൂലൈ 8 വരെയാണ് സമ്മേളനം നടക്കുന്നത്.” അങ്ങയുടെ രാജ്യം വരണമേ ” എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. ലോകപ്രശസ്ത സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങളുടെ ഇടയിൽ ഏറെ സ്വാധീനമുള്ള റവ ഡോ . സാമുവേൽ റോഡ്രിഗസ് , ക്രൈസ്തവ കൈരളിയുടെ സുപരിചിതൻ സുവി. സാജു മാത്യു ജോൺ , പ്രശസ്‌ത ഇറാനിയൻ സുവിശേഷകൻ റവ.ഡേവിഡ് നാസ്സർ , ബ്രദർ മോഹൻ സ് ലാസറസ്, ഡോ. ഫിന്നി കുരുവിള എന്നിവരാണ് പ്രധാന പ്രസംഗകർ.

സഹോദരിമാരുടെ സമ്മേളനത്തിൽ , സിസ്റ്റർ മയകുമാരി ദാസ്,സിസ്റ്റർ സൗധ സുരേഷ് , സിസ്റ്റർ ജെസ്സി മാത്യു എന്നിവർ മുഖ്യാതിഥികളായിരിക്കും . ഇവരെ കൂടാതെ വിദേശത്ത് നിന്നും സ്വദേശത്തു നിന്നും നിരവധി ദൈവ ദാസന്മാർ വചനം ശുശ്രുഷിക്കുന്നതായിരിക്കും.ഇത് കൂടാതെ ചിൽഡ്രൻസ് പ്രോഗ്രാമുകൾ, സിമ്പോസിയം, കൗൺസിലിംഗ് , മിഷൻ ചലഞ്ച് , സംഗീത ശുശ്രുഷ, ബൈബിൾ ക്ലാസുകൾ, ഹിന്ദി സർവീസ് മറ്റു അനവധി ആത്മീയ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവജനങ്ങൾക്കായി കായിക മത്സരങ്ങളും ഉള്പെടുത്തിയിട്ടുണ്ട്. യുവതീ യുവാക്കൾക്കു തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന മത്സരത്തിൽ വിവിധ സ്റ്റേറ്റുകളെ പ്രതിനിധികരിച്ചു ടീമുകൾ പങ്കെടുക്കും. യൂത്ത് കോർഡിനേറ്റർ ഷോണി തോമസ് ആണ് ഇതിനു നേതൃത്വം നൽകുന്നത്.

മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഈ ആത്മീക സമ്മേളനത്തിന് ആയിരക്കണിക്കിന് വിശ്വാസികളെയാണ് സംഘടകർ പ്രതീക്ഷിക്കുന്നത്. സംഘടനാ വ്യത്യാസം കൂടാതെ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്നുള്ള സന്ദേശത്തോടെ സയുക്ത ആരാധനയും , തിരുവത്താഴത്തോടും കൂടെ സമ്മേളനത്തിന് കൊടിയിറങ്ങും.

വിപുലമായ കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത്, നാഷണൽ കൺവീനർ റവ. ബെഥേൽ ജോൺസൻ , നാഷണൽ സെക്രട്ടറി വെസ്‌ലി മാത്യു, നാഷണൽ ട്രഷർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം, കോഫെറെൻസ് കോർഡിനേറ്റർ തോമസ് ഇടിക്കുള എന്നിവരാണ്. ലേഡീസ് കോഡിനേറ്റർ ആയി ആഷാ ഡാനിയേലും പ്രവർത്തിക്കുന്നു.

മികച്ച സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്റർ, മികച്ച താമസ സൗകര്യം, ഭക്ഷണ ക്രമീകരണം , യാത്രാ സൗകര്യങ്ങൾ,എന്നിവ കൂടാതെ വിവിധ പെന്തകോസ്ത് സംഘടനകളുടെയും സഭകളുടെയും പിന്തുണ കോൺഫെറൻസിന് ഉണ്ടെന്നു ഭാരവാഹികൾ അറിയിക്കുന്നു.

Comments (0)
Add Comment