യു.കെയിലെ കോവിഡ് വ്യാപനം അമ്പരപ്പിക്കുന്നതെന്ന് എൻഎച്ച്എസ്

ലണ്ടൻ: കോവിഡ്-19 രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ ബ്രിട്ടനിലെ വ്യാപ്തി ആശങ്കപ്പെടുത്തുന്ന നിലയിൽ തുടരുന്നു. രാജ്യത്താകെ വിവിധ ആശുപത്രികളിൽ നാലായിരത്തിലധികം പേർ വെന്റിലേറ്റർ ചികിൽസയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം സർക്കാർ പുറത്തുവിട്ടു. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കോവിഡ് വ്യാപനത്തിൽ പരമാവധി 3,301 പേരായിരുന്നു ഒരേസമയം വെന്റിലേറ്റർ ചികിൽസ തേടിയത്. ആശുപത്രികളിൽ ആകെ ചികിൽസയിലുള്ളത് 37,988 പേരാണ്. അതിനിടെ, NHS (നാഷണൽ ഹെൽത്ത് സർവ്വീസ്) ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ്, ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം “അമ്പരപ്പിക്കുന്നതാണ്” എന്ന് വിശേഷിപ്പിക്കുകയും എൻ‌എച്ച്‌എസ് അതിന്റെ 72 വർഷത്തെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും മുന്നറിയിപ്പ് നൽകി. ഓരോ മിനിറ്റിലും രണ്ട് കൊറോണ വൈറസ് രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതായി എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.

Comments (0)
Add Comment