അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ഇംപീച്ച്‌മെന്റിന് പിന്നാലെ അനുയായികളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത ട്രംപ് രംഗത്തുവന്നു.
197 നെതിരെ 232 വോട്ടിനാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. രാജ്യത്തെ നടുക്കിയ കാപിറ്റോള്‍ കലാപത്തിനായി അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി.

അതേസമയം, ഇംപീച്ച്മെന്റിന് പിന്നാലെ ട്രംപിന്റെ വീഡിയോ സന്ദേശം പുറത്ത്. ഐക്യത്തിനു ആഹ്വാനം ചെയ്താണ് ട്രംപിന്റെ സന്ദേശം. രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് ട്രംപ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കാപിറ്റോള്‍ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തന്നെ പിന്തുടരുന്നവര്‍ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു.

Comments (0)
Add Comment