യു.എസ്. പ്രതിനിധി സഭയിൽ വ്യത്യസ്ത പ്രാർത്ഥനയുമായി മിസ്സോറി പ്രതിനിധി

വാഷിംഗ്ടൺ DC: കഴിഞ്ഞ ഞായറാഴ്ച, 117-ാമത് കോൺഗ്രസിന്റെ ആദ്യ ദിവസം മിസോറിയിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇമ്മാനുവൽ ക്ലീവർ എന്ന ‘പാസ്റ്റർ’ ചൊല്ലിക്കൊടുത്ത പ്രാരംഭ പ്രാർത്ഥന അന്താരാഷ്ട്ര തലത്തിൽ വിവാദമുയർത്തുകയാണ്. ക്ലീവർ ഒരു മെതഡിസ്റ്റ് പുരോഹിതനുമാണ്.

പ്രാർത്ഥനയുടെ അവസാനത്തിൽ ക്ലീവർ ഹിന്ദു ദേവതയായ ബ്രഹ്മത്തോട് “ദേശത്തുടനീളവും കോൺഗ്രസിനുള്ളിലും സമാധാനം”വേണമെന്ന് ആവശ്യപ്പെട്ടതാണ് കാര്യം. എന്തായാലും വ്യത്യസ്തമായ ഈ പ്രാർത്ഥനയുടെ ഉപസംഹാരത്തിൽ അദ്ദേഹം, പ്രാർത്ഥനകളിൽ സാധാരണമായി ഉപയോഗിക്കുന്ന എബ്രായ-ലാറ്റിൻ പദമായ ‘ആമേൻ’ പറയുകയും ചെയ്തു.

Comments (0)
Add Comment