അമേരിക്കയിൽ ഭീതി പരത്തി അമീബോ മെനിഞ്ചാലിറ്റീസ് പടരുന്നുവെന്ന് റിപ്പോർട്ട്‌

വാഷിംഗ്‌ടൺ DC: കൊറോണാ വ്യാപന ഭീതിയോടൊപ്പം തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിഞ്ചാലിറ്റീസെന്ന രോഗം അമേരിക്കയിൽ പടർന്ന് പിടിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. തലച്ചോറിനെ കാർന്നു തിന്നുന്ന ‘നൈഗ്ലേറിയ ഫൗലേറി’യെന്ന അമീബയാണ് രോഗകാരണം. വടക്കേ അമേരിക്കയിൽ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോൾ ദക്ഷിണ അമേരിക്കയിലും കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മൂക്കിലൂടെയാണ് ഈ അമീബ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. ഇത് മൃഗങ്ങളുടെയും മനുഷ്യരുടെയും തലച്ചോറിലെ സെറിബ്രത്തിലേക്ക് പ്രവേശിക്കുന്നതോടെ അപകടകാരിയാകും. തടാകങ്ങളും അരുവികളും ഉള്‍പ്പെടെയുള്ള ശുദ്ധജലത്തിലാണ് നെയ്‌ഗ്ലേരിയ ഫൌലറി എന്ന ഈ അമീബ കൂടുതലായി കാണപ്പെടുന്നത്. അമീബയുടെ സാന്നിദ്ധ്യമുള്ള വെള്ളത്തില്‍ നീന്തുകയോ മുങ്ങുകയോ ചെയ്യുമ്പോള്‍ ഒരു വ്യക്തി രോഗബാധിതനാകുന്നു. ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു.

നിലവിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അടുത്തിെട ആറു വയസുകാരൻ രോഗം ബാധിച്ച് മരിച്ചു. നിലവിൽ വെള്ളത്തിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് പഠന വിധേയമാക്കിയിരിക്കുകയാണ്.

Comments (0)
Add Comment