അടുത്ത ജൂൺ വരെ സ്ഥിതി ഏറ്റവും രൂക്ഷമായേക്കും, രണ്ട് ലക്ഷം പേർകൂടി കോവിഡിനാൽ മരിക്കാൻ സാധ്യത: ബിൽ ഗേറ്റ്സ്

വാഷിംഗ്ടൺ D.C: വരുന്ന നാലു മുതൽ പത്ത് മാസങ്ങള്‍ വരെ കോവിഡ് എറ്റവും രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഐ‌.എച്ച്‌.എം‌.ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ) അറിയിച്ച കണക്ക് പ്രകാരം രണ്ട് ലക്ഷം പേർ കൂടി കോവിഡ് ബാധിച്ച് മരിക്കാനുള്ള സാധ്യതയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുകയും മാസ്ക്ക് വയ്ക്കുകയും ചെയ്താൽ ഇതിൽ കുറച്ച് ശതമാനമെങ്കിലും കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിൽ ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിലാണ് കോവിഡ് മരണങ്ങൾ. ഇത്തരമൊരു രോഗം ലോകത്തിൽ പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് 2015-ൽ ബിൽ ഗേറ്റ്സ് താക്കീത് ചെയ്തിരുന്നു. അന്ന് സൂചിപ്പിച്ച വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയേക്കാൾ കൂടുതലാണ് ഇപ്പോൾ അമേരിക്കയും ലോകം മുഴുവനും നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment