ട്രംപ് സംഘത്തിലെ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജിന് ഇസ്രയേൽ സന്ദർശിക്കാൻ നെതന്യാഹുവിന്റെ ക്ഷണം

യുഎസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണ സംഘത്തിൽ അംഗമായിരുന്ന മലയാളി, പത്തനംതിട്ട ജില്ലയിൽ കുമ്പനാട് വാക്കപ്പടിക്കൽ സ്റ്റാൻലി ജോർജിന്
ഇസയേൽ സന്ദർശനത്തിന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ ക്ഷണം ലഭിച്ചതായി വാർത്ത. അദ്ദേഹം സ്റ്റാൻലിയെ നേരിൽ ഫോണിൽ ബന്ധപ്പെടുകയായിരുന്നുവത്രേ.

വരുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ലിക്കുഡ് പാർട്ടിയുടെ പ്രചാരണ ടീമിന്റെ ഭാഗമാകാനും രാജ്യത്തിന്റെ അതിഥിയായി ഇസ്രയേൽ സന്ദർശിക്കാനും നെതന്യാഹു ക്ഷണിച്ചതായി സ്റ്റാൻലി പറഞ്ഞു. ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്നറുമായി സ്റ്റാൻലിക്കുള്ള അടുപ്പമാണ് ഇസ്രയേൽ പ്രധാനമന്ത്രിടെ ഫോൺ വിളിയിലേക്കു കാര്യങ്ങൾ എത്തിച്ചത്. കുഷ്നറായിരുന്നു ട്രംപിന്റെ പ്രചാരക സംഘത്തെ നയിച്ചിരുന്നത്.

Comments (0)
Add Comment