ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡ്,യുകെ: വെക്കേഷൻ ബൈബിൾ സ്കൂൾ ആഗസ്റ്റ് 12നും 13 നും

യു ക്കെ : ന്യൂ ലൈഫ് ചർച്ച് സണ്ടർലാൻഡിന്റെ ആഭിമുഖ്യത്തിൽ എക്സൽ വി. ബി. എസ് ഇന്റർനാഷണലിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 7 വരെയും ,13 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞു 3 മണി വരെയും City life Church, Sunderland (SR4 7YA) വെച്ച് വി.ബി.എസ്. നടത്തപ്പെടുന്നു. ഓഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ടു യുകെ സമയം 4ന് പാസ്റ്റർ പ്രിൻസ് മാത്യു പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്യും. Trending#1 (Be The Best) എന്ന തീമിനെ ആസ്പദമാക്കി കുട്ടികളുടെ പ്രായമനുസരിച്ച് ബിഗിനേഴ്‌സ്, പ്രൈമറി,ജൂനിയേഴ്‌സ്, ഇന്റർമീഡിയേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് ക്ലാസുകൾ നടത്തപ്പെടുന്നത്.

ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റികൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ്, സമ്മാനങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയത്, രജിസ്റ്റർ ചെയ്ത് കുട്ടികൾക്ക് VBS ൽ പങ്കെടുക്കാവുന്നതാണ്.

https://forms.gle/EMcGDDKA35gM1xdu7

https://forms.gle/EMcGDDKA35gM1xdu7
Comments (0)
Add Comment