ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 7 മുതൽ ആരംഭിച്ചു . ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാത് ഏവർക്കും പങ്കെടുക്കാവുന്നതാണ് .

വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ ക്രമീകരിച്ചിരിക്കുന്ന ക്വിസ് മത്സരം ഉല്പത്തി പുസ്തകം മുതൽ ആരംഭിക്കുന്നതും മത്സരങ്ങൾ തുടർമാനമായി  മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതുമാണ്. എല്ലാ തിങ്കളാഴ്ചയും ആരംഭിക്കുന്ന ക്വിസ് മത്സരം ആഴ്ചയുടെയും അവസാന മൂന്ന് (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ  ചോദ്യങ്ങൾക്ക് ഉത്തരം നൽകാവുന്നതാണ്. പത്തു മുതൽ ഇരുപത് ചോദ്യങ്ങൾ വരെ പ്രതീക്ഷിക്കാം

എല്ലാ വെള്ളിയാഴ്ചയും  (ഇന്ത്യൻ സമയം)  6 PM ന് ക്വിസ് ചോദ്യങ്ങൾ   പ്രാപ്തമാകുകയും, ഞായറാഴ്ച്ച 11:59 PM നു പ്രവര്‍ത്തന രഹിതമാകുകയും ചെയ്യും, ഇതിനോടകം ക്വിസ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പൂർത്തിയാക്കിയിരിക്കണം

മൾട്ടിപ്പിൾ ചോയ്സ്,ശരി അല്ലെങ്കിൽ തെറ്റ്, വിട്ട് പോയവ പൂരിപ്പിക്കുക എന്നി രീതിയിൽ ഉത്തരങ്ങൾ തിരഞ്ഞെടുക്കാവുന്ന ചോദ്യങ്ങൾ ആയിരിക്കും മത്സരങ്ങളിൽ ഉണ്ടായിരിക്കുന്നത്.

ശരിയായ ഉത്തരങ്ങളുടെ എണ്ണവും, ഉത്തരങ്ങൾ പൂർത്തിയാക്കുവാൻ എടുക്കുന്ന സമയവും പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. അതത് ആഴ്ചകളിലുള്ള വിജയികളെ ശാലോം ധ്വനി ഓൺലൈൻ പത്രത്തിലൂടെയും , ശാലോം ധ്വനി ഫേസ്ബുക് പേജിലൂടെയും അറിയിക്കുന്നതാണ്. ഓരോ പുസ്തകവും അവസാനിക്കുമ്പോളും മെഗാ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.   വേഗം റെജിസ്ട്രർ ചെയ്‌തു മത്സരത്തിൽ പങ്കാളി ആകൂ. ഈ സേവനം തികച്ചും സൗജന്യം ആണ്

ബ്രദർ സോജി മാത്യു (കുവൈറ്റ്), പാസ്റ്റർ ആനി ചാക്കോ (കേരള) , ബ്രദർ ഫിന്നി സി ശാമുവേൽ (മസ്‌കറ്റ് ), സിസ്റ്റർ ടെസ്സി വിവേക് (കേരള) , സിസ്റ്റർ ബ്ലെസി സോണി (ബാംഗ്ലൂർ) എന്നിവർ നേതൃത്വം നൽകുന്നു.

 

1 എങ്ങനെ പങ്കെടുക്കാം

a) http://quiz.shalomdhwani.com വെബ്‌സൈറ്റ് സന്ദർശിക്കുക, നിങ്ങൾ ഇതുവരെയും നിങ്ങളുടെ അക്കൗണ്ട് ക്രീയേറ്റ് ചെയ്തിട്ടില്ല എങ്കിൽ create new account ഇൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക.

Note : ഇമെയിൽ അഡ്രസ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക, തെറ്റായ ഇമെയിൽ അഡ്രസ് കൊടുത്താൽ നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കൽ ഇമെയിൽ ലഭിക്കുന്നതല്ല.

 

b) നിങ്ങളുടെ ഇമെയിൽ അഡ്രസ്സിൽ ലഭിക്കുന്ന അക്കൗണ്ട് സ്ഥിരീകരണ ലിങ്കിൽ (Account confirmation email) ക്ലിക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ട് പ്രാപ്തമാക്കുക.

(ഇമെയിൽ ലഭിക്കുന്നത് വരെ കാത്തിരിക്കുക)

നിങ്ങളുടെ യൂസർ നെയിം (User name) പാസ്സ്‌വേർഡ് (പാസ്സ്‌വേർഡ്) ഓർക്കുന്നില്ല എങ്കിൽ വീണ്ടെടുക്കുവാൻ സാധ്യമാണ് .

 

കൂടുതൽ വിവരങ്ങൾക്കായും, ക്വിസ് മത്സരങ്ങളിൽ എങ്ങനെ പങ്കെടുക്കാം എന്നതും വിശദമായി ഈ വിഡിയോയിൽ കാണാം…. നിങ്ങൾക്ക് ഇപ്പോൾ തന്നെ ഡെമോ ചോദ്യങ്ങൾ പരീക്ഷിച്ചു നോക്കാവുന്നതാണ്

https://www.facebook.com/ShalomDhwani/videos/262579764409816/

 

കൂടുതൽ വിവരണങ്ങൾക്ക്  info@shalomdhwani.com ,  0096566407142

 

നിങ്ങളുടെ സാങ്കേതിക സംശയങ്ങൾക്കും, ലോഗിൻ പ്രേശ്നങ്ങൾക്കും, +91 9110424543 ഫോൺ നമ്പറിൽ വിളിക്കുകയോ , വാട്സാപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.

ശാലോം ധ്വനി ഫേസ്ബുക്ക് പേജ് ഇപ്പോൾ തന്നെ ലൈക് ചെയ്ത് see first സജ്ജമാക്കുക

http://facebook.com/ShalomDhwani

 

 

ഈ ആഴ്ചയിലെ ചോദ്യങ്ങൾ ഉല്പത്തി പുസ്തകം 1 മുതൽ 4 വരെയുള്ള അധ്യായങ്ങളിൽ നിന്നും ആയിരിക്കും

 

Comments (0)
Add Comment