ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്

ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. ” വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക ” എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ‘ബ്രഡ് ആന്‍ഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാല് ദിവസത്തെ സമരത്തിനൊടുവില്‍ സാര്‍ ചക്രവര്‍ത്തി മുട്ടുമടക്കി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതോടെയാണ് ലോകമെങ്ങും ഒരേ ദിവസം വനിതാദിനം ആഘോഷിക്കുന്ന സാഹചര്യമുണ്ടായത്.

അന്ന്

ഇനി ഇതിന്റെ ചരിത്രത്തിലേക്ക് നോക്കിയാൽ, 1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു ലോക വനിതാദിനത്തിന് വിത്തുകള്‍ വിതറിയത്. കൃത്യം ഒരു വർഷത്തിന് ശേഷം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു ‘ലോക വനിതാ ദിനം’ എന്ന സങ്കല്പം മുന്നോട്ടുവയ്ക്കുന്നത്. ഈ ദിനത്തെ ഒരു അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവച്ചത് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയാണ്. 1910ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസിലാണ് ക്ലാര ഇങ്ങനെയൊരു കാര്യം നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്ന 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആ ആശയത്തെ ഐക്യകണ്‌ഠേന അംഗീകരിച്ചു. 1911ല്‍ ആസ്ട്രിയയിലും ഡെന്മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്.

ഇന്ന്

ക്രൈസ്തവ മാധ്യമ രംഗത്തെ എന്നും മുൻനിരയിൽ നിൽക്കുന്ന ശാലോം ധ്വനി സഹോദരി സമാജം വിഭാഗത്തിന്റെ ഉത്ഘാടന സമ്മേളനം മാർച്ച് 8ന് (ഇന്ന്) വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം) ആരംഭിക്കാൻ അധികൃതർ താല്പര്യപ്പെടുന്നു. കോവിഡ് നിയമങ്ങൾ നിലവിൽ ഉള്ളതിനാൽ തികച്ചും വിർച്വൽ കൂട്ടായ്മയാണ് നടത്തപ്പെടുക. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന ഈ യോഗം ശാലോം ധ്വനിയുടെ ഓഫീസിഷ്യൽ ഫെയ്സ്ബുക്ക് പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും തത്സമയം പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ജീവിത മൂല്യങ്ങൾക്കും ബന്ധങ്ങൾക്കും തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന ഈ തലമുറയിൽ ദൈവ വചനത്തിലും ഭയഭക്തിയിലും സമർപ്പിച്ചിരിക്കുന്ന സഹോദരിമാർക്ക് തങ്ങളുടെ ആത്മീയ ശക്തിയും പ്രത്യാശയും പുതുക്കുന്നതിനുള്ള അനുഗ്രഹീത അവസരമായിരിക്കും ഈ സമ്മേളനം.

ശാലോം ധ്വനി വനിതാവിഭാഗം ഉദ്ഘാടനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സ്പെഷ്യൽ റിവൈവൽ മീറ്റിംഗ് 7-ാം തീയതി വൈകുന്നേരം 7.30 മുതൽ 9.00 മണി വരെ വളരെ അനുഗ്രഹീതമായി നടത്തപ്പെട്ടു.സിസ്റ്റർ എൽസി ജോൺ പ്രാര്ഥിച്ചാരംഭിച്ച ഈ അനുഗ്രഹീത സമ്മേളനത്തിൽ സിസ്റ്റർ ആലിസ് ഏബ്രഹാം മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. സിസ്റ്റർ അംബികാ ശർമ്മ ദൈവ വചനം സംസാരിക്കുകയും, സിസ്റ്റർ ബിനീഷാ ബാബ്ജി സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകുകയും ചെയ്തു. 8-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 7.00 മുതൽ 9.00 വരെ നടത്തപ്പെടുന്ന ശാലോം ധ്വനി ലേഡീസ് വിംഗ് ഉദ്ഘാടന സമ്മേളനത്തിൽ സിസ്റ്റർ ഷീലാ ദാസ് മുഖ്യസന്ദേശം നൽകും. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷ നയിക്കും. റവ.ഡോ. ജോ കുര്യൻ (ഓവർസിയർ ചർച്ച് ഓഫ് ഗോഡ് യു.കെ & ഇ.യു ), ഇവാ. ജോൺ എൽസദായ് (ചീഫ് എഡിറ്റർ, ശാലോം ധ്വനി), റവ. ഡോ. ഏബ്രഹാം മാത്യു (രക്ഷാധികാരി ശാലോംധ്വനി, കർണ്ണാടക) എന്നിവർ ആശംസകൾ അറിയിക്കും. ദൈവമക്കൾ എല്ലാവരും പ്രാർത്ഥനയോടെ പങ്കെടുത്താലും.

സൂം ID: 9702 591 0985
പാസ്കോഡ്: sd

https://zoom.us/j/97025910985?pwd=aEhCK0dBbERzdDJydFRXY0NtUmZGUT09

കൂടുതൽ വിവരങ്ങൾക്ക്:
+44 7999 397885,
+44 7425 696413,
+91 98473 53351

Comments (0)
Add Comment