പാസ്റ്റർ ഭക്തവത്സലനുവേണ്ടി പ്രാർത്ഥിക്കുക.

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ ബെംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ചില നാളുകളായി തൻ്റെ കാലിലുള്ള ഞരമ്പുകൾക്കുണ്ടായ ക്ഷതം കാലുകളിലെ രക്ത സഞ്ചാരം തടസപ്പെടുകയും , കാലിന് അതി വേദനയാൽ ഭാരപ്പെടുകയുമായിരുന്നു. തുടർന്നുള്ള ചികിത്സക്കായി ഇന്ന് രാവിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് വൈകിട്ട് MRI സ്കാനിങ്ങിന് വിധേയമാക്കുകയും , ഏകദേശം രണ്ടാഴ്ചത്തേക്കുള്ള ചികിത്സ ആവശ്യമാണ്

ദൈവ ദാസന്റെ പൂർണ വിടുതലിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.

’പരിശുദ്ധൻ മഹോന്നതദേവൻ’, ’പാടുവാൻ എനിക്കില്ലിനി ശബ്ദം’, ’ആരാധ്യനെ’, ’മായയാമീലോകം’, ’കനിവേറും യേശുനാഥാ’, ’ഉയർന്നിതാ വാനിൽ’ എന്നു തുടങ്ങി മലയാളി ്രെകെസ്തവരുടെ മനസ്സിൽ ആത്മചൈതന്യത്തിന്‍റെ അലകൾ ഉയർത്തിയ 250ൽപരം ഗാനങ്ങൾ അദ്ദേഹം രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജനനം കൊണ്ടവയാണ്.

ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘവർഷം പ്രവർത്തിച്ച പാസ്റ്റർ ഭക്തവത്സലൻ, ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ബേർശേബാ മിനിസ്ട്രീസ് ഇന്ത്യയുടെ ഡയറക്ടറും
ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സഭാംഗവുമാണ്

കൂടുതൽ വിവരങ്ങൾക്കായി 07829344049, എന്ന നന്പറിൽ ബന്ധപ്പെടുക .

Comments (0)
Add Comment