സിസ്റ്റർ മിറിയം സ്റ്റീഫൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇംഗ്ലണ്ട് : കരൾ സംബന്ധമായ രോഗത്താൽ ഇംഗ്ലണ്ടിലെ സ്വിൻഡൻ ഹോസ്പിറ്റലിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന സിസ്റ്റർ മിറിയം സ്റ്റീഫൻ ഇന്ന് ജൂൺ 6 വ്യാഴാഴ്ച്ച രാവിലെ ലണ്ടനിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സുപ്രസിദ്ധ സുവിശേഷ പ്രാസംഗികൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്‌റ്റർ ലാസർ വി മാത്യുവിന്റെ സഹോദര പുത്രൻ സ്റ്റീഫൻ ഇമ്മാനുവേലിന്റെ സഹധർമിണിയാണ് സിസ്റ്റർ മിറിയം സ്റ്റീഫൻ. വെസ്റ്റ് ലണ്ടൻ ചർച്ച് ഓഫ് ഗോഡ് സഭയിലെ സജീവ അംഗമായിരുന്നു സിസ്റ്റർ മിറിയം സ്റ്റീഫൻ. മക്കൾ : അക്സ, ആൻഡ്രൂ.

Comments (0)
Add Comment